മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗൗരി കൃഷ്ണന്. മിനിസ്ക്രീന്‍ പ്രേക്ഷകരുമായി ഒരു പ്രത്യേക അടുപ്പം തന്നെ ഗൗരിക്ക് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗൗരി തന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്. നടി പങ്കുവെക്കുന്ന വീഡിയോ നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്. നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു ഗൗരി.
ഇന്നായിരുന്നു നടിയുടെ വിവാഹ നിശ്ചയം. സീരിയല്‍ പിന്നണി പ്രവര്ത്തകന് മനോജാണ് താരത്തിന്റെ വരന്. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന കാര്യമില്ലാം നേരത്തെ തന്നെ നടി പറഞ്ഞിരുന്നു. പിന്നാലെ ഉറപ്പിച്ചിരുന്ന എന്‍ഗേജ്മെന്റ് കൊവിഡ് കാരണം മാറ്റിവെച്ചത് ഗൗരി ആരാധകരെ അറിയിച്ചിരുന്നു.
തന്റെ യൂട്യൂബ് ചാനല്‍ വഴി വിവാഹനിശ്ചയത്തിന്റെ വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്. തന്റെ വിവാഹനിശ്ചയത്തിന്റെ ഓരോഘട്ടവും പ്രേക്ഷകര്‍ക്ക് കാണിക്കുമെന്ന് ഗൗരി തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. തിരക്കിനിടയിലും അതെല്ലാം കൃത്യമായി ഗൗരി കാണിച്ചു. ഇതിന് താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.
സീരിയല്‍ പിന്നണി പ്രവര്‍ത്തകനാണ് ഗൗരിയുടെ വരന് മനോജ്. എന്നാല്‍ മനോജിന്റെ മുഖം അധികമാര്‍ക്കും പരിചയമില്ല. ഇപ്പോള്‍ പങ്കുവെച്ച വീഡിയോയില്‍ മനോജിനെ പരിചയപ്പെടുത്തുന്നുണ്ട് ഗൗരി. നടി അഭിനയിച്ച പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകനാണ് മനോജ്.