മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. കഴിഞ്ഞ ഒരു വർഷമായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി കൊണ്ട് മുന്നേറുകയാണ് ഈ പരമ്പര. ഇപ്പോൾ പരമ്പരയുടെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ്. പരമ്പര തുടങ്ങിയിട്ട് ഒരു വർഷം ആയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. പരമ്പരയിലെ താരങ്ങൾ ആണ് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ധാരാളം ആരാധകർ ആണ് ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തുന്നത്.
പരമ്പരയിൽ പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ ആയി എത്തുന്ന നടിയാണ് ഗോപിക. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ഗോപിക പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് താരം. കഴിഞ്ഞ ദിവസം താരം പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. “അഭിനയം എൻറെ തൊഴിലല്ല. പക്ഷേ അത് എനിക്ക് വാക്കുകളാൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷം ആണ് തരുന്നത്” – ഇതായിരുന്നു ഗോപിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനു പുറമേ പരമ്പരയിലെ സഹോദരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും ഗോപിക സന്തോഷത്തോടെ നന്ദി പറഞ്ഞു.
“സാന്ത്വനം എന്ന പരമ്പര ആരംഭിച്ചിട്ട് ഒരു വർഷം. പരമ്പരയിലെ ആദ്യദിനം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ഇത്രയും മനോഹരമായ ഒരു പ്ലാറ്റ്ഫോം തന്നതിന് ഏഷ്യാനെറ്റിന് ഞാൻ നന്ദി പറയുന്നു. രഞ്ജിത്ത് സാർ, ആദിത്യൻ സാർ, ചിപ്പി ചേച്ചി, സജി സൂര്യ മുതൽ എനിക്ക് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം തന്ന എല്ലാവർക്കും ഞാൻ നന്ദി പറയുകയാണ്. ആദ്യത്തെ സാറിനെയും തിരക്കഥയെഴുതുന്ന ജോയ് പള്ളാശേരി സാറിനെയും ക്യാമറാമാൻ അലക്സ് ജോസിനെയും പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ പരമ്പരയുടെ മനോഹരമായ റിസൾട്ട് വേണ്ടി ശരിക്കും പരിശ്രമിക്കുന്ന എല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഡബ്ബിങ് ആർട്ടിസ്റ്റുകളും പ്രധാനപ്പെട്ടവർ ആണ്. എനിക്കുവേണ്ടി പരമ്പരയിൽ ഡബ്ബ് ചെയ്യുന്നത് പാർവതി പ്രകാശ് ആണ്. അവർ ഇല്ലാതെ ഞങ്ങളാരും പൂർണമാകുന്നില്ല.
അഭിനയം എൻറെ പ്രൊഫഷൻ അല്ല. പക്ഷേ അത് എനിക്ക് വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ സാധിക്കാൻ കഴിയാത്ത വിധം സന്തോഷമാണ് നൽകുന്നത്. ശാരീരികമോ മാനസികമോ ആയി എത്ര മോശം ദിവസം ആണെങ്കിലും ഒരു ദിവസം ഷൂട്ടിംഗ് എന്നത് എനിക്ക് ഏറെ സന്തോഷവും സംതൃപ്തിയും നൽകുന്നു. കൂടാതെ എന്നെ ഏറെ പിന്തുണയ്ക്കുന്ന സഹോദരങ്ങളോടും ഞാൻ നന്ദി പറയുകയാണ്. നിങ്ങളുടെ ഒപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ കഴിഞ്ഞതിൽ ഞാൻ അനുഗ്രഹീത ആണ്” – ഗോപിക അനിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.