ട്രോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. പലപ്പോഴും അഭിമുഖങ്ങളില്‍ നടി പറയുന്ന വാക്കുകളാണ് ട്രോളന്മാര് ഏറ്റെടുക്കുന്നത്. തുടക്കത്തില്‍ ഗായത്രിക്കും വീട്ടുകാര്‍ക്കും ഇത് ബുദ്ധിമുട്ടായി തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെക്കുറിച്ചുള്ള ട്രോളുകള്‍ വന്നില്ലെങ്കില്‍ സങ്കടമാണ് തോന്നാറെന്ന് പറയുകയാണ് നടി ഇപ്പോള്‍. ഫ്ലവേഴ്സ് ഒരു കോടി ഷോയില്‍ കഴിഞ്ഞ ദിവസം ഗായത്രി എത്തിയിരുന്നു. ഇവിടെവച്ചാണ് തന്റെ പേരില്‍ വരുന്ന ട്രോളുകളെ കുറിച്ചും തന്റെ ആദ്യകാലത്തെ പ്രണയത്തെ കുറിച്ചെല്ലാം നടി വെളിപ്പെടുത്തിയത്.
അഭിമുഖങ്ങളില്‍ ഞാന്‍ എല്ലാം തുറന്നു പറയും. ഇത് പലപ്പോഴും ട്രോള്‍ ആകുകയാണ് ചെയ്യാറുള്ളത് . ആദ്യമൊക്കെ ഇത് ബുദ്ധിമുട്ട് ആയിരുന്നു എങ്കിലും ഇപ്പോള്‍ ട്രോള്‍ വന്നില്ലെങ്കില്‍ ആണ് സങ്കടം. പ്രണവ് മോഹന്‍ലാലിനോട് എനിക്ക് ശരിക്കും ഇഷ്ടം ഉണ്ട്. എന്നാല്‍ ആള്‍ക്ക് എന്നെ അറിയാന്‍ പോലും ചാന്‍സ് ഇല്ല. എന്റെ ഇഷ്ടം തുറന്നു പറഞ്ഞപ്പോള്‍ അതും ട്രോള്‍ ആയി.
കോളേജില്‍ പഠിക്കുന്ന സമയത്ത് എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ക്കിടയില്‍ ഒരു പവര്‍ ഈഗോ ഉണ്ടായിരുന്നു. അതോടെ ആ ബന്ധം മുന്നോട്ടു പോകില്ല എന്ന് എനിക്ക് തോന്നി. പിന്നീട് ആള് രക്ഷപ്പെട്ടു ഓടി. പിന്നെ കുറച്ചു കാലം ഡിപ്രഷനില്‍ ആയിരുന്നു ഞാന്‍. കുറേ കാലത്തിനുശേഷം ആളെ കണ്ടിട്ടുണ്ട് സൗഹൃദത്തോടെ സംസാരിച്ചിട്ടുണ്ട്. ആള്‍ക്ക് എന്നെ ഫേയ്സ് ചെയ്യാന്‍ നല്ല മടി ഉണ്ടായിരുന്നു.
അതേസമയം തന്നെ ഒരു പ്രമുഖ നടന് പ്രൊപ്പോസ് ചെയ്തുവെന്ന് ഗായത്രി പറഞ്ഞു. എനിക്ക് ഐ വൈബ് കിട്ടിയില്ല, അതുകൊണ്ട് നോ പറഞ്ഞു നടി പറഞ്ഞു.