Social Media

സീരിയലില്‍ നിന്നും വിളി വരുന്നുണ്ട്, എന്നാല്‍ ഇപ്പോള്‍ ഇല്ല; സിനിമയിലേക്ക് ചേക്കേറിയതിനെക്കുറിച്ച് നടി ഗായത്രി

ഗായത്രി അരുണ്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ പ്രേക്ഷക മനസില്‍ എത്തുന്നത് ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ആണ്. പരസ്പരം സീരിയലിലൂടെയാണ് ഈ കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സീരിയല്‍ കഴിഞ്ഞ് ഇത്ര വര്‍ഷം കഴിഞ്ഞെങ്കിലും ദീപ്തി ഐപിഎസ് ഇന്നും പ്രേക്ഷക മനസില്‍ മായാതെ കിടപ്പുണ്ട്. തന്റെ കരിയറില്‍ തന്നെ മാറ്റം സൃഷ്ടിച്ച കഥാപാത്രം ആയിരുന്നു ഇത്.

- Advertisement -

പരസ്പരം അവസാനിച്ച ശേഷം അഭിനയ രംഗത്തുനിന്നും ഒരു ഇടവേളയെടുത്തിരുന്നു താരം. കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് നടി മാറിനിന്നത്. ഇന്ന് സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം അവതരിപ്പിക്കാനും നടിക്ക് കഴിഞ്ഞു. തന്റെ ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഗായത്രിയെ സംബന്ധിച്ച് ഒരു ഭാഗ്യം തന്നെയാണ്. വണ്‍ എന്ന ചിത്രത്തിലാണ് സഹനടിയായി താരം എത്തുന്നത്. സീന എന്ന കഥാപാത്രം ആണ് താരം ചെയ്തത്. ഇപ്പോള്‍ സീരിയലും സിനിമയും തമ്മിലുള്ള മാറ്റത്തെക്കുറിച്ചാണ് നടി പറയുന്നത്.

പരസ്പരത്തിന് ശേഷം നിരവധി ഓഫറുകള്‍ വന്നു. സീരിയലില്‍ നിന്നും സിനിമയില്‍ നിന്നും വന്നു. എന്നാല്‍ അന്നൊന്നും പോയില്ല, രണ്ടില്‍ ആണെങ്കിലും എനിക്ക് കുഴപ്പമില്ല , എന്നാല്‍ തേടിവന്ന കഥാപാത്രങ്ങള്‍ ആകര്‍ഷകമായി തോന്നാത്തതിനാല്‍ ആണ് ചിലതില്‍ നിന്നെല്ലാം ഒഴിഞ്ഞ് മാറിയത്.

ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ നല്ലതായിരിക്കണം, നടി പറയുന്നു. അതേസമയം വണ്ണില്‍ വലിയ ടീമിനൊപ്പം ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉള്ളതായും നടി പറയുന്നു. നിരവധി ചിത്രങ്ങളിലാണ് താരം വലുതും ചെറുതുമായ വേഷങ്ങള്‍ ചെയ്തത്. ഇതില്‍ വണ്ണിലെ കഥാപാത്രം തന്നെയാണ് പ്രേക്ഷക മനസില്‍ ഓര്‍ത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവം ആയ താരം ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരിലേക്ക് എത്താറുണ്ട്. കഴിഞ്ഞ ദിവസം സാരി ഉടുത്ത് നാടന്‍പെണ്‍കൊടിയായി ഒരുങ്ങിയുള്ള നടിയുടെ ചിത്രം വൈറലായിരുന്നു.

 

Anusha

Recent Posts

റോബിൻ,‍ അഖിൽ മാരാരെ പൊക്കി നടന്നവര്‍ക്ക് ജാസ്മിൻ ചന്ത വസന്തി ആവും.ആണായിരുന്നുവെങ്കില്‍ ജാസ്മിന്‍ ഈ സീസണിലെ രാജാവ് ആയേനെ

ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു ആണ് ആയിരുന്നു…

28 mins ago

പ്രണയത്തകർച്ച എന്നെ വളരെയധികം ബാധിച്ചു.എന്നും രാത്രി കരയുന്ന അവസ്ഥയായിരുന്നു.അപ്പോൾ ദൈവം തന്ന സമ്മാനം.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിലീപ്.തന്റെ ജീവിതത്തിലെ പ്രണയത്തെ കുറിച്ച് താരം മനസ് തുറക്കുകയാണ്.'പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മൾ പൈങ്കിളിയായിപ്പോകും.…

1 hour ago

ചന്ത സംസ്‍കാരം കൊണ്ട് ജാസ്മിനെ ജയിക്കാൻ ആർക്കും പറ്റില്ല. ജാസ്മിന്റെ ഫാൻസും ടോക്സിക്കാണ്.ജിന്റോയെന്നല്ല റോക്കി വിചാരിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ല

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് പരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് ഒട്ടനവധി ആരാധകരുണ്ട്.…

4 hours ago

നീ ഒറ്റയൊരുത്തി കാരണമാണ് അവന്‍ പുറത്ത് പോയത്.ഗബ്രിയുടെ വസ്ത്രമിട്ടും ഫോട്ടോ നോക്കിയിരുന്നും ജാസ്മിൻ, ഇത് ഒരുപാട് കണ്ടിട്ടുണ്ടെന്ന് ജിന്റോ

ബിഗ്ബോസിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായ കോമ്പോയായിരുന്നു ജാസ്മിൻ-​ഗബ്രി കോമ്പോ. ലവ് ആണോ ഫ്രണ്ട്ഷിപ്പാണോ എന്നതൊന്നും വ്യക്തമാക്കാതെയായിരുന്നു ഇരുവരും കോമ്പോ…

5 hours ago

ഈ രോഗത്തിന് പ്രതിരോധമില്ല – എന്താണ് നടി കനകലതയുടെ മരണത്തിന് കാരണമായ പാർക്കിൻസൺസ് രോഗം? വിശദമായി വായിക്കാം

മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…

16 hours ago

നടി കനകലത അന്തരിച്ചു, മരണകാരണം ഇതാണ്, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…

17 hours ago