മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗായത്രി അരുൺ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പര ആയിരുന്നു പരസ്പരം. ഈ പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗായത്രി അരുൺ ആയിരുന്നു. മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച കഥാപാത്രമായിരുന്നു ഇത്. പിന്നീട് നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തി എങ്കിലും പിന്നീട് താരം പരമ്പരകൾ ഒന്നും തന്നെ ചെയ്തില്ല.
എങ്കിലും ടെലിവിഷൻ മേഖലയിൽ സജീവമായിരുന്നു താരം. ഏഷ്യാനെറ്റിലെ ഒരു പരിപാടിയുടെ അവതാരിക ആയിരുന്നു താരം. ഇതിനു ശേഷം താരം സിനിമയിലും പ്രത്യക്ഷപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം വൺ എന്ന സിനിമയിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒട്ടേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ഇത്. ഇപ്പോൾ നിരവധി സിനിമകളിൽ ആണ് താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഗായത്രി ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇപ്പോൾ താരം പങ്കുവെച്ച് ഏറ്റവും പുതിയ വിശേഷമാണ് ശ്രദ്ധിക്കപ്പെടുന്നത്. പുതിയ സിനിമയുടെ പോസ്റ്റർ ആണ് താരം പങ്കുവെച്ചത്.
ലൗ ജിഹാദ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ഒരു കോമഡി പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരിക്കും ഇത് എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. അതേസമയം നിരവധി സാമൂഹിക വിമർശനങ്ങൾ ചിത്രത്തിലുണ്ടാവും എന്നാണ് കരുതപ്പെടുന്നത്. റാഷ് മുഹമ്മദ് ആണ് സിനിമയുടെ സംവിധായകൻ. ലുക്കാചുപ്പി എന്ന ചിത്രമൊരുക്കിയ ടീം തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. അതേസമയം സിദ്ദിഖാണ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ താരത്തിന് ആശംസകളുമായി എത്തുന്നത്. അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനമായിരുന്നു എന്നും ഇത്ര പെട്ടെന്ന് മറ്റൊരു സിനിമയുടെ പ്രഖ്യാപനം ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല എന്നുമാണ് ഇപ്പോൾ ആരാധകർ പോസ്റ്റിനു താഴെ പറയുന്നത്.