ബോളിവുഡിലെ കിംഗ് എന്നാണ് ഷാരൂഖ് അറിയപ്പെടാറുള്ളത്. ഷാരൂഖിന്റെ ഭാര്യയാണ് ഗൗരി ഖാൻ. വർഷങ്ങളായി ബോളിവുഡിലെ സജീവ സാന്നിധ്യമാണ് താരദമ്പതികൾ. ഒരു ഇന്റീരിയർ ഡിസൈനർ നിർമാതാവ് എന്നീ നിലയിൽ ഒക്കെ ഗൗരി ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ദമ്പതികൾക്ക് മൂന്നു മക്കളുമുണ്ട്. ഇപ്പോഴിതാ ഗൗരി പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
ഷാരൂഖിന്റെ ഭാര്യ എന്ന മേൽവിലാസം പകുതിയോളം തനിക്ക് ഗുണം ചെയ്യുന്നതിനു പകരം എതിരാവുകയാണ് എന്നാണ് ഗൗരി തുറന്നു പറഞ്ഞത്. തനിക്ക് അത് സുഗമമായ ഒരു പ്രൊഫഷണൽ കരിയർ ഉറപ്പു നൽകുന്നില്ല എന്ന് ഗൗരി വെളിപ്പെടുത്തുന്നു. നിരവധി ബോളിവുഡ് താരങ്ങളുടെ വീടുകൾ ഡിസൈൻ ചെയ്യാറുണ്ട് ഗൗരി ഖാൻ. ഡ്രീം ഹോംസ് എന്ന സ്വന്തം റിയാലിറ്റി ഷോയിൽ ഒരു അവതാരകയായും താരമെത്തിയിരുന്നു.
ഒരു പുതിയ പ്രോജക്ട് പരിഗണിക്കുമ്പോൾ തന്നെ ഒരു ഡിസൈനർ മാത്രമായി പരിഗണിക്കുന്ന ആളുകൾ ഉണ്ട്. അതേസമയം ഷാരൂഖാന്റെ ഭാര്യക്കൊപ്പം ജോലി ചെയ്യുന്നു എന്നത് ബുദ്ധിമുട്ടായി കാണുന്ന ചിലരുണ്ട്. അത് പലപ്പോഴും തനിക്കെതിരെ പ്രവർത്തിക്കുന്നു. താരപത്നി വെളിപ്പെടുത്തുന്നത് ഇങ്ങനെ.
കരൺ ജോഹർ അവതരിപ്പിക്കുന്ന പരിപാടി കോഫി വിത്ത് കരൺ എന്ന ഷോയിൽ അതിഥിയായി എത്തിയതായിരുന്നു ഗൗരി. ഇതിനിടയിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. പരിപാടിയുടെ ഏഴാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. നിരവധി ആരാധകരാണ് ഈ പരിപാടിക്ക് ഉള്ളത്.