Film News

എന്താണ് ദിലീപിനോട് സ്വീകരിച്ച സമീപനം വിജയ് ബാബുവിനോട് ഉണ്ടാവാത്തത്? മോഹൻലാലിന് നേരെ ചോദ്യ ശരങ്ങളുമായി ഗണേഷ് കുമാർ.

മലയാളത്തിലെ താര സംഘടനയായ എ എം എം എ യുടെ പ്രസിഡൻറ് മോഹൻലാലിന് നടനും എംഎൽഎയുമായ ഗണേഷ് കുമാർ എഴുതിയ കത്ത് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇടവേള ബാബു നടത്തിയ പരാമർശത്തിലും വിജയ് ബാബുവിനെതിരെ നടപടി ഇല്ലാത്തതിന്റെ കാരണവും ആവശ്യപ്പെട്ടാണ് ഇദ്ദേഹം കത്ത് എഴുതിയിരിക്കുന്നത്. ഏതാണ്ട് 9 ചോദ്യങ്ങൾ ഇദ്ദേഹം മോഹൻലാലിനോട് ചോദിക്കുന്നുണ്ട്. കുറ്റാരോപിത നേരെ മുൻപ് സ്വീകരിച്ച നയം കൃത്യമായി തന്നെ മുന്നിൽ ഉണ്ട് എന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാണിക്കുന്നു.

- Advertisement -

പക്ഷേ എന്നിട്ടും വിജയി ബാബുവിനോട് മൃദു സമീപനമാണ് സ്വീകരിച്ചത്. ദിലീപിനോട് ഉണ്ടായ തതുല്യമായ നടപടി എന്തുകൊണ്ടാണ് ഈ കാര്യത്തിൽ ഉണ്ടാവാത്തത് എന്ന് ഇദ്ദേഹം ചോദിക്കുന്നു. അപകടത്തിൽ പരിക്കേറ്റ് കാലങ്ങളായി ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ പേര് അപമാനിക്കുവാൻ തരത്തിൽ വലിച്ചിഴച്ച ഇടവേള ബാബുവിന്റെ പ്രവർത്തിയെ സംഘടനയും മോഹൻലാലും അപലപിക്കുമോ എന്ന് ഇദ്ദേഹം ചോദിക്കുന്നു. ക്ലബ്ബ് എന്ന തരത്തിൽ പരാമർശം നടത്തിയ സംഘടനാ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനം വഹിക്കാൻ യോഗ്യനാണോ എന്ന് പരിശോധിക്കണം.

സംഘടനയിലെ അംഗങ്ങളുടെ അംഗത്വ ഫീസ് വർദ്ധിപ്പിച്ചതിൽ കടുത്ത വിമർശനം ഉന്നയിക്കുന്നുണ്ട് ഗണേഷ് കുമാർ. സെക്രട്ടറിയുടെ പരാമർശം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ് എന്ന് വ്യക്തമാക്കണം എന്നും ഗണേഷ് കുമാർ പറയുന്നു. മുൻപ് അയച്ച കത്തുകൾക്കൊന്നും തനിക്ക് മറുപടി ലഭിച്ചിട്ടില്ല.

എന്തായാലും ഗണേഷ് കുമാറിന്റെ ചോദ്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മുൻപ് സംഘടന സെക്രട്ടറി ഇടവേള ബാബുവിനെതിരെ ഇദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സംഘടന ക്ലബ്ബ് ആണെന്ന് സെക്രട്ടറിയുടെ പരാമർശത്തിന്റെ പേരിലായിരുന്നു വിമർശനം. ഇദ്ദേഹം പദവി സ്വയം രാജിവെക്കണം എന്നും അതല്ലെങ്കിൽ പ്രസിഡൻറ് രാജി ആവശ്യപ്പെടണം എന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

Abin Sunny

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

11 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

12 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

12 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

14 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

14 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

15 hours ago