പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് റോക്കട്രി ദി നമ്പി എഫക്ട്. ചിത്രത്തിൽ മാധവൻ ആണ് നമ്പി നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം ഇതിനോട് പ്രതികരിക്കുകയാണ് നമ്പി നാരായണൻ. ചിലപ്പോൾ ഇതിന് ഒരു രണ്ടാം ഭാഗം വരാൻ സാധ്യതയുണ്ട് എന്ന് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞദിവസം ചെന്നൈയിൽ ഒരു തിയേറ്ററിൽ വച്ചാണ് ഇദ്ദേഹം സിനിമ കണ്ടത്.
ജീവിതകഥ സത്യസന്ധമായിട്ടാണ് തിരശ്ശീലയിൽ എത്തിയത് എന്ന് ഇദ്ദേഹം പറയുന്നു. ഗഗൻയാൻ എന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിക്ക് വരെ സഹായകരമായ വികാസ് എൻജിൻ കണ്ടുപിടുത്തത്തിന് കിട്ടിയത് രാജ്യദ്രോഹ പട്ടം. സിനിമയിൽ പറയാത്ത പല കാര്യങ്ങളും തന്റെ ജീവിതത്തിൽ ഉണ്ട് എന്ന് ഇദ്ദേഹം പറയുന്നു.
ആരാണ് ഈ എൻജിൻ ഉണ്ടാക്കിയത് എന്ന് എത്ര ബുദ്ധിമുട്ടിയിട്ടാണ് ഇത് ഉണ്ടാക്കിയത് എന്ന് എത്ര കാലം കൊണ്ടാണ് ഇത് ആ രൂപത്തിൽ എത്തിച്ചത് എന്നൊന്നും ജനങ്ങൾക്ക് അറിയില്ല. ഇത് അവരെ അറിയിക്കാനുള്ള ഒരു ശ്രമമാണ് ചിത്രം. നമ്പി നാരായണൻ പറയുന്നു. ഈ ഗൂഢാലോചന കേസിൽ പ്രതിയായ ആർ ബി ശ്രീകുമാർ ഗുജറാത്ത് കലാപ കേസിൽ വ്യാജരേഖ സമർപ്പിച്ചതിന് അറസ്റ്റിൽ ആയതിനെക്കുറിച്ചും ഇദ്ദേഹത്തോട് ചോദ്യം ഉണ്ടായി.
ഇക്കാര്യത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാൻ ഇല്ല എന്നായിരുന്നു ഇദ്ദേഹം നൽകിയ മറുപടി. അന്വേഷണം തീർന്നിട്ടില്ല. ഇപ്പോൾ പ്രതികരിക്കുന്നത് ശരിയല്ല. അവസരം നോക്കിയിരിക്കുന്നവർക്ക് ആവശ്യമില്ലാതെ എന്തെങ്കിലുമൊക്കെ പറഞ്ഞു വടി കൊടുക്കേണ്ട ആവശ്യമില്ല എന്നും ഇദ്ദേഹം പ്രതികരിച്ചു.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…
തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…
കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…