ഹരിദാസ് വധക്കേസില്‍ നാല് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വിമിന്‍, അമല്‍ മനോഹരന്, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് നാല് പേരും. ബി ജെ പി മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ലിജേഷ്.
ഇന്നലെ കസ്റ്റഡിയിലെടുത്ത ഏഴ് പേരില്‍ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഒരാഴ്ച മുന്‍പ് പുന്നോലില്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷമാണ് ഹരിദാസിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഘര്‍ഷത്തിന് പിന്നാലെ പ്രദേശത്ത് ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റും നഗരസഭയിലെ മഞ്ഞോടി വാര്‍ഡ് കൗണ്‍സിലറുമായ കെ. ലിജേഷ് നടത്തിയ പ്രസംഗവും വിവാദമായിരുന്നു.