നവാഗത സംവിധായകന് മനീഷ് കുറിപ്പ് ഒരുക്കിയ വെള്ളരിക്കാപ്പട്ടണം എന്ന സിനിമ റിലീസിനായി ഒരുങ്ങുകയാണ്. തീര്‍ത്തും എല്ലാം കൊണ്ട് വ്യത്യസ്തമായ ഒരു സിനിമയായിരിക്കും വെള്ളരിക്കാപട്ടണം എന്നാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മംഗലശ്ശേരി മൂവീസ് ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മ്മിക്കുന്ന സിനിമയാണ് ഇത്.
കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും , ഒപ്പം തന്നെ ചെറുപ്പക്കാരുടെ സ്വാതന്ത്ര ചിന്താഗതിയും സ്വയം കണ്ടെത്തുന്ന പൊതുവഴിയിലൂടെ ജീവിതവിജയം നേടിയെടുക്കുന്ന അനുഭവം, ഇതെല്ലാം അടങ്ങിയതാണ് ഈ ചിത്രം. യുവാക്കള്‍ക്ക് മോട്ടിവേഷന്‍ നല്കുന്ന ചില രംഗങ്ങളും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിനിമയുടെ ചിത്രീകരണം നടന്നത് വെള്ളായണി, ആലപ്പുഴ , പത്തനാപുരം , പുനലൂര്‍ എന്നിവിടങ്ങളില്‍ വെച്ചാണ്. അവതരണത്തിലും ഉള്ളടക്കത്തിലും പുതുമയുണര്‍ത്തുന്ന വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍ മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് ശിവകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. പരമ്പരാഗത സിനിമാ ശൈലികളില്‍ നിന്നും വ്യത്യസ്തമായിരുന്നു ‘വെള്ളരിക്കാപ്പടണ’ത്തിന്റെ ചിത്രീകരണം.
നിര്‍മ്മാണം മോഹന്‍ കെ കുറുപ്പ് ,ക്യാമറ ധനപാല്‍, സംഗീതം ശ്രീജിത്ത് ഇടവന, ഗാനരചന കെ ജയകുമാര്‍, മനീഷ് കുറുപ്പ്, സംവിധാനസഹായികള്‍ വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ് ഇര്ഫാന് ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ് അനീഷ് വീഡിയോക്കാരന്, കളറിസ്റ്റ് മഹാദേവന്, സി ജി വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍ സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട് ബാലു പരമേശ്വര്‍, പി ആര് ഒ പി ആര് സുമേരന്‍, പരസ്യകല കൃഷ്ണപ്രസാദ് കെ വി, സെക്കന്റ് യൂണിറ്റ് ക്യാമറ വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍ ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം ശങ്കര്‍ എന്നിവരാണ് വെള്ളരിക്കാപ്പട്ടണത്തിന്റെ അണിയറപ്രവര്‍ത്തകര്‍.