ഷാരൂഖ് ഖാന്റെ ദീപിക പദുകോണിന്റെ ഏറ്റവും പുതിയ ചിത്രമാണ് പഠാന്. ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയവും ഈ ചിത്രം തന്നെ . ചിത്രത്തിലെ ഗാനരംഗത്ത് കാവി ബിക്കിനി ധരിച്ചെത്തിയ ദീപികയ്ക്ക് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പഠാന് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര് രംഗത്തെത്തുന്നുണ്ട്.
ഗാനരംഗത്ത് അഭിനയിക്കാന്‍ ദീപികയെ, ഭര്‍ത്താവായ രണ്‍വീര്‍ എങ്ങനെ അനുവദിച്ചുവെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്. എം നാഗേശ്വര റാവു എന്ന മുന്‍ ഐ പി എസ് ഓഫീസറാണ് രണ്‍വീറിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
‘കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാന്‍ അനുവദിക്കുന്ന അല്ലെങ്കില്‍ സഹിക്കുന്ന ഇയാള്‍ എന്ത് തരത്തിലുള്ള ഭര്‍ത്താവാണ്’, എന്ന് ഇയാള്‍ ട്വീറ്റ് ചെയ്യുന്നു. ട്വീറ്റ് വിവാദമായതിന് പിന്നാലെ റാവുവിന്റെ പോസ്റ്റ് ട്വിറ്റര്‍ ബാന്‍ ചെയ്യുകയും ചെയ്തു. ഐപിഎസ് ഓഫീസറുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് എതിരെ നിരവധി പേര് രം?ഗത്തെത്തിയിരുന്നു.
അതേസമയം, ‘പഠാനെ’തിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്. ബേഷരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരന്. ചിത്രം ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്നതാണ് പരാതി.