Sports

പൂച്ചയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു; അഞ്ച് വര്‍ഷം പൂച്ചയെ തൊട്ടുപോകരുതെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ താരത്തോട് കോടതി

പൂച്ചയെ ഉപദ്രവിച്ച കേസില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കുര്‍ട്ട് സൗമക്ക് അഞ്ച് വര്‍ഷം പൂച്ചകളെ കൈവശം വെക്കുന്നതിന് കോടതിയുടെ വിലക്ക്. കുര്‍ട്ട് സൗമോ വീട്ടില്‍വച്ച് പൂച്ചയെ തൊഴിക്കുകയും അടിക്കുകയും ചെയ്ത കുറ്റത്തിനാണ് കോടതിയുടെ ശിക്ഷ. പൂച്ചയെ അടിക്കുന്ന വിഡിയോ ചിത്രീകരിച്ച സൗമോ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

- Advertisement -

കുര്‍ട്ട് സൗമയുടെ സഹോദരന്‍ യോനും പൂച്ചയെ ആക്രമിച്ചിരുന്നു. ഇരുവരുടെയും പ്രവര്‍ത്തി കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇരുവരും പൂച്ചയെ കൈവശം വെക്കുന്നത് വിലക്കിയ തെയിംസ് കോടതി നിര്‍ബന്ധിത സാമൂഹിക സേവനവും ശിക്ഷയായി വിധിച്ചിട്ടുണ്ട്. കുര്‍ട്ട് 180 മണിക്കൂറും യോന്‍ 140 മണിക്കൂറും സാമൂഹിക സേവനം ചെയ്യണം.

പൂച്ചയെ അതിക്രമിച്ച കുര്‍ട്ടിന്റെ സ്പോണ്‍സര്‍ഷിപ്പ് അഡിഡാസ് പിന്‍വലിച്ചിരുന്നു. വെസ്റ്റ് ഹാം രണ്ട് ആഴ്ചത്തെ ശമ്പളം താരത്തിന് പിഴ നല്‍കിയിരുന്നു. അഞ്ചാം ഡിവിഷനില്‍ കളിക്കുന്ന സഹോദരന്‍ യോനെ ടീം സസ്പെന്‍ഡും ചെയ്തിരുന്നു.

Rathi VK

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

7 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

11 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

12 hours ago