പൂച്ചയെ ഉപദ്രവിച്ച കേസില്‍ ഫ്രഞ്ച് ഫുട്ബോള്‍ താരം കുര്‍ട്ട് സൗമക്ക് അഞ്ച് വര്‍ഷം പൂച്ചകളെ കൈവശം വെക്കുന്നതിന് കോടതിയുടെ വിലക്ക്. കുര്‍ട്ട് സൗമോ വീട്ടില്‍വച്ച് പൂച്ചയെ തൊഴിക്കുകയും അടിക്കുകയും ചെയ്ത കുറ്റത്തിനാണ് കോടതിയുടെ ശിക്ഷ. പൂച്ചയെ അടിക്കുന്ന വിഡിയോ ചിത്രീകരിച്ച സൗമോ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
കുര്‍ട്ട് സൗമയുടെ സഹോദരന് യോനും പൂച്ചയെ ആക്രമിച്ചിരുന്നു. ഇരുവരുടെയും പ്രവര്‍ത്തി കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇരുവരും പൂച്ചയെ കൈവശം വെക്കുന്നത് വിലക്കിയ തെയിംസ് കോടതി നിര്‍ബന്ധിത സാമൂഹിക സേവനവും ശിക്ഷയായി വിധിച്ചിട്ടുണ്ട്. കുര്‍ട്ട് 180 മണിക്കൂറും യോന്‍ 140 മണിക്കൂറും സാമൂഹിക സേവനം ചെയ്യണം.
പൂച്ചയെ അതിക്രമിച്ച കുര്‍ട്ടിന്റെ സ്പോണ്‍സര്‍ഷിപ്പ് അഡിഡാസ് പിന്‍വലിച്ചിരുന്നു. വെസ്റ്റ് ഹാം രണ്ട് ആഴ്ചത്തെ ശമ്പളം താരത്തിന് പിഴ നല്‍കിയിരുന്നു. അഞ്ചാം ഡിവിഷനില്‍ കളിക്കുന്ന സഹോദരന് യോനെ ടീം സസ്പെന്‍ഡും ചെയ്തിരുന്നു.