ഈ അടുത്ത് ബോളിവുഡില്‍ നടന്ന ഒരു താരവിവാഹം ആയിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെ . ഏറെ വൈകിയാണ് തങ്ങളുടെ വിവാഹക്കാര്യം താരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം ഇവരുടെ പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ ദമ്പതികള്‍.
ഇപ്പോള്‍ കത്രീന പങ്കുവെച്ച പോസ്റ്റാണ് വൈറല്‍ ആവുന്നത്. ഞായറാഴ്ച കത്രീന കൈഫ് തന്റെ സ്നേഹനിധിയായ ഭര്‍ത്താവ് വിക്കി കൗശലിനുവേണ്ടി പാകം ചെയ്ത ഭക്ഷണത്തിന്റെ ഫോട്ടോ ആണ് താരം ഷേയര് ചെയ്തത്. പ്രഭാതഭക്ഷണത്തിന്റെ ഒരു ദൃശ്യം ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയുകയായിരുന്നു താരം .
താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ട ചിത്രത്തോടൊപ്പം, ”ഞായറാഴ്ചത്തെ പ്രഭാതഭക്ഷണം. ഭര്‍ത്താവിന് വേണ്ടി ഞാന്‍ ഉണ്ടാക്കിയത്…” എന്ന് എഴുതി. ഒപ്പം പുഞ്ചിരിക്കുന്ന ഒരു എമോജിയും ചേര്‍ത്തു. നമുക്കേവര്‍ക്കും പരിചിതമായ എഗ്ഗ് ബുര്‍ജി അഥവാ മുട്ടത്തോരന് ആണ് ഇത്.
അതേസമയം തന്റെ വ്യക്തിജീവിതത്തിന്റെയും ഔദ്യോഗിക ജീവിതത്തിന്റെയും വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. നേരത്തെ, നടി വിക്കിക്കൊപ്പം ഒരു റൊമാന്റിക് അവധിയാഘോഷത്തിനു പോയിരുന്നു. ലൊക്കേഷനില്‍ നിന്ന് ആരാധകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.