National

75 വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; ആഘോഷമാക്കി ഗ്രാമം

1947ന് ശേഷം ഗ്രാമത്തില്‍ ആദ്യമായി ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചത് ആഘോഷമാക്കി ഒരു ഗ്രാമം. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലുള്ള കത്ര ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന സൊഹാഗ്പൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. മുപ്പതുകാരനായ രാകേഷ് കുമാറിനാണ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായി ജോലി ലഭിച്ചത്. മധുരപലഹാരം വിതരണം ചെയ്തും പാട്ടും നൃത്തവുമായാണ് നാട്ടുകാര്‍ സംഭവം ആഘോഷമാക്കിയത്.

- Advertisement -

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിനു ശേഷമാണ് ഗ്രാമത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. സൊഹാഗ്പൂരിനടുത്തുള്ള ബര്‍കുര്‍വയിലെ സ്‌കൂളിലാണ് രാകേഷിന് അധ്യാപകനായി ജോലി ലഭിച്ചത്. സൊഹാഗ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ഉണ്ടെങ്കിലും ഇവിടുത്തെ അധ്യാപകരെല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സൊഹാഗ്പൂരിലെ യുവതലമുറ നല്ല ശമ്പളമുള്ള ഒരു സ്ഥിരജോലി ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അതിനുള്ള വഴികളില്ലായിരുന്നുവെന്നും പ്രാദേശിക നേതാവായ ദേവേന്ദ്ര ചൗധരി പറഞ്ഞു. ഗ്രാമത്തില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ വന്‍നഗരങ്ങളിലേക്ക് പോയിരുന്നു. അവര്‍ക്കാര്‍ക്കും ഇതുവരെ സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നില്ലെന്നും ദേവേന്ദ്ര ചൗധരി പറഞ്ഞു.

ഗ്രാമത്തിന്റെ അഭിമാനമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ആ യാത്ര എളുപ്പമായിരുന്നില്ലെന്നും കുമാര്‍ പറഞ്ഞു. ഗ്രാമത്തില്‍ ഒരു പലവ്യഞ്ജന കട നടത്തുകയായിരുന്നു രാകേഷിന്റെ പിതാവ്. 20 മൈല്‍ ദൂരം സൈക്കിള്‍ ചവിട്ടിയാണ് അയല്‍നഗരമായ മുസഫര്‍പൂരിലെ സ്‌കൂളിലെത്തിയത്. ഒഴിവുസമയങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്താണ് അദ്ദേഹം ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. സിവില്‍ സര്‍വീസാണ് രാകേഷ് കുമാറിന്റെ അടുത്ത ലക്ഷ്യം.

Rathi VK

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

5 hours ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

5 hours ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

9 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

21 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

23 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

1 day ago