വര്‍ക്കല തീപിടുത്തത്തിന് കാരണം വ്യക്തമാക്കി ഫയര്‍ഫോഴ്സിന്റെ റിപ്പോര്‍ട്ട്. കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നാണ് തീപര്ന്നതെന്നാണ് ഫയര്‍ഫോഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേബിള്‍ വഴി തീ ഹാളിലേക്ക് പടരുകയും തുടര്‍ന്ന് ഹാളിലെ തീയുടെ പുക മുറികളിലെല്ലാം നിറയുകയായിരുന്നു. ജനലിലൂടെ തീ പുറത്തെത്തിയാണ് പോര്‍ച്ചിലെ ബൈക്കുകള്‍ കത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരായിരുന്നു മരിച്ചത്. പ്രതാപന് (62), ഭാര്യ ഷേര്‍ളി (53), ഇളയമകന് അഖില്‍ (25), മരുമകള്‍ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാന് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകന് മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.