മുതൽവൻ എന്ന സിനിമ കാണാത്ത മലയാളികൾ ചുരുക്കമായിരിക്കും. ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അർജുൻ ആണ്. ഒരു മാധ്യമ പ്രവർത്തകൻ ആയ വ്യക്തി തമിഴ്നാടിന്റെ ഒരു ദിവസത്തെ മുഖ്യമന്ത്രി ആവുന്നതാണ് സിനിമയുടെ കഥ. പിന്നീട് ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
ഇപ്പോൾ മുതൽവൻ എന്ന സിനിമയുടെ കഥ യഥാർത്ഥ്യമാകുകയാണ്. പക്ഷേ തമിഴ്നാട്ടിലോ ഇന്ത്യയിലോ അല്ലെന്നു മാത്രം. ഫിൻലാൻഡിൽ നിന്നും ആണ് ഇപ്പോൾ ഈ അമ്പരപ്പിക്കുന്ന വാർത്ത പുറത്തുവരുന്നത്.
ആവാ മുർത്തോ എന്ന പെൺകുട്ടി ആണ് ഇപ്പോൾ ഫിൻലാൻഡ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. ഒരു ദിവസത്തേക്ക് ആണ് ഈ പെൺകുട്ടിക്ക് പ്രധാനമന്ത്രിയുടെ അധികാരം ലഭിച്ചത്.
സന്ന മറിൻ ആണ് യഥാർത്ഥത്തിൽ ഫിൻലാൻഡ് പ്രധാനമന്ത്രി. പെൺകുട്ടികളിൽ അവകാശങ്ങൾ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്ന് സന്ന പറഞ്ഞു. ഒരു ക്യാമ്പയിനിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നും ഇവർ കൂട്ടിച്ചേർത്തു.
ഒരു ദിവസം കൊണ്ട് തന്നെ ഒരു പ്രധാനമന്ത്രിയുടെ ചുമതലകൾ എന്തൊക്കെയാണെന്ന് തനിക്ക് പഠിക്കാൻ സാധിച്ചു എന്നും ഇരട്ട എനിക്ക് ജീവിതത്തിൽ ഏറെ ഗുണം ചെയ്യുമെന്നും ആവാ മുർത്തോ എന്ന പെൺകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.