2019 ജൂലൈ 26 ന് റിലീസ് ചെയ്ത മലയാള ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം കോമഡി റൊമാന്റിക് ഗണത്തില്‍ പെടുന്നതാണ്. നടന് വിനീത് ശ്രീനിവാസന്, മാത്യു തോമസ് , അനശ്വര രാജന് എന്നിവരാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. അന്നത്തെ ഹിറ്റ് ചിത്രം ആയിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.
ഡിനോയ് പൗലോസും ഗിരീഷ് എഡിയും ചേര്‍ന്ന് രചിച്ച ഈ ചിത്രം പ്ലാന്‍ ജെ സ്റ്റുഡിയോവും, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജെയ്സന്റെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. ഹ്യൂമാനിറ്റീസില്‍ നിന്ന് സയന്‍സ് ബാച്ചിലേക്ക് മാറുന്ന ജെയ്സണ്‍ തന്റെ ക്ലാസിലെ ഏറ്റവും മികച്ചവനാകാന്‍ ലക്ഷ്യമിടുകയായിരുന്നു. എന്നാല്‍ അത് ഒരു ക്ലാസ് ടെസ്റ്റില്‍ പരിഹാസ്യമായി പരാജയപ്പെടുകയായിരുന്നു ഈ കഥാപാത്രം. പിന്നീട് ആണ് കീര്‍ത്തിയെ
ജെയ്സണ്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
സിനിമയുടെ കുറച്ച് ഭാഗങ്ങളില്‍ എത്തിയ സ്റ്റെഫി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതാര ഗോപിക രമേശ് ആണ് ഈ റോള്‍ ചെയ്തത് . കോളേജ് വിദ്യാര്‍ഥിനിയായ ഗോപിക പിന്നീട് വാങ്ക് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപിക പങ്കുവെക്കുന്ന ചിത്രങ്ങള്‍ വീഡിയോകള്‍ എല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാര് ഉണ്ട്. ഇപ്പോഴിതാ സുഹൃത്തുമൊത്ത് ഡാന്‍സ് കളിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. നേരത്തെ നൃത്തം ചെയ്യുന്ന വീഡിയോ നടി പങ്കുവെച്ചിരുന്നു. പുതിയ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
അതേസമയം താരത്തിന്റെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായാണ് ഗോപിക എത്തുന്നത്. സിനിമയിലെ മറ്റൊരു കഥാപാത്രമായ ജെയ്സന്റെ അടുത്ത സുഹൃത്തായിരുന്നു സ്റ്റെഫി. സിനിമയില്‍ അധികം സംസാരിക്കാത്ത ഒരു കുട്ടിയായിരുന്നു സ്റ്റെഫി. പലപ്പോഴും ജെയ്സന്റെ ചോദ്യങ്ങള്‍ക്ക് ഒരു മൂളലിലൂടെയായിരുന്നു സ്റ്റെഫി മറുപടി പറഞ്ഞത്.
View this post on Instagram