മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് അൽഫോൺസ് പുത്രൻ. നേരം, പ്രേമം എന്ന ചിത്രങ്ങളിലൂടെ തെന്നിന്ത്യ തന്നെ ഇളക്കിമറിച്ച സംവിധായകൻ. ഇപ്പോഴിതാ അൽഫോൻസ് പുത്രൻറെ ഒരു പ്രതികരണം ശ്രദ്ധ നേടുകയാണ്. ഫേസ്ബുക്കിലൂടെയാണ് താരം ഈ പ്രതികരണം നടത്തിയത്. വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്.
നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയിരുന്നു. ജോളി ഒ ജിംഖാന എന്ന് തുടങ്ങുന്ന ഗാനത്തിന് ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. അൽഫോൺസ് പുത്രൻ ഇത് തൻറെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനു താഴെ ഒരു ആരാധകൻ മകൻ വിജയ് യോടൊപ്പം ഒരു പ്രണയ ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെടുകയുണ്ടായി അൽഫോൺസ് പുത്രനോട്.
ഇതിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. പ്രേമം എന്ന ചിത്രം കണ്ടതിനുശേഷം തമിഴ്നാട്ടിൽനിന്നും ദളപതി വിജയ് ആണ് തന്നെ ആദ്യം ഫോണിൽ വിളിച്ചത്. അദ്ദേഹത്തിൻറെ മാനേജറും നിർമ്മാതാവുമായ ഹായ് ജഗദീശനിലൂടെ ആണ് അദ്ദേഹം തന്നെ കോൺടാക്ട് ചെയ്തത്. വ്യക്തിപരമായി ഒരുതവണ താൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്. ഒരിക്കൽ അദ്ദേഹം തന്നെ ഒരു ചിത്രം ചെയ്യാൻ വിളിക്കുമെന്ന പ്രതീക്ഷ തനിക്കുണ്ട്. ഞാൻ കാത്തിരിക്കുകയാണ്.
അൽഫോൻസ് പുത്രൻ കുറിച്ചത് ഇങ്ങനെ. എന്തായാലും ഇതോടെ ആരാധകർ ആവേശത്തിലാണ്. ഇരുവരും ഒരുമിച്ച് ഒരു സിനിമ സംഭവിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് അവർ. പൃഥ്വിരാജ് നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസ് പുത്രൻ ഏറ്റവും പുതിയതായി സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ ഷൂട്ട് കഴിഞ്ഞ് മറ്റു ജോലികൾ നടക്കുകയാണ്.