മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായിരുന്നു ഉപ്പും മുളകും, ഇതിനെക്കുറിച്ച് പറയുമ്പോള്‍ നൂറുനാവാണ് പ്രേക്ഷകര്‍ക്ക്, മലയാളികള്‍ ഇത്ര കണ്ട് ആഘോഷിച്ച പരമ്പര വേറെ ഉണ്ടാവില്ല എന്ന് തന്നെ പറയാം. എന്നാല്‍ പകുതി വെച്ച് സീരിയല്‍ നിര്‍ത്തിയത് പലരെയും വേദനിപ്പിച്ചിരുന്നു. വീണ്ടും ഉപ്പും മുളകും തിരിച്ച് വരും എന്ന് പറഞ്ഞെങ്കിലും വന്നില്ല. സ്ക്രീനില്‍ നിന്നും പോയിട്ട് ഒരു വര്‍ഷം ആവുമ്പോഴും ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ഉണ്ട് പ്രേക്ഷക മനസില്‍.
എന്നാല്‍ ഇപ്പോള്‍ ഉപ്പും മുളകിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. എന്നാല്‍ മൊത്തത്തില്‍ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ പരമ്പര എത്തുന്നത്. നേരത്തെ ഓണത്തോട് അടുപ്പിച്ച് ഇതിന്റെ പരസ്യം പുറത്തുവന്നിരുന്നു. നിമിഷന്നേരം കൊണ്ടാണ് ഇത് വൈറല്‍ ആയത്.
ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, റിഷി കുമാര്‍, പാറുക്കുട്ടി, ശിവാനി മേനോന്, ജൂഹി രുസ്താഗി തുടങ്ങിയവര്‍ ആയിരുന്നു ഉപ്പും മുളകിലെ പ്രധാന കഥാപാത്രങ്ങള്‍ . നിമിഷന്നേരം കൊണ്ടാണ് ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. രണ്ടാം വരവിലും ഇവരെല്ലാം ഉണ്ട്.
എരിവും പുളിയും എന്ന പേരിലായിരിക്കും പുതിയ പരമ്പര എത്തുക എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇവിടെ അച്ചായനും അച്ചായത്തിയും ആയിട്ടാണ് ബാലുവും നീലുവും എത്തുന്നത്. എല്ലാ കഥാപാത്രങ്ങളിലും ചെറിയ ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ട് . അതേസമയം സി കേരളത്തിലാണ് പരിപാടി സംപ്രേഷണം ചെയ്യുക. നേരത്തെ ഫ്ലവേഴ്സ് ചാനലില്‍ ആയിരുന്നു ഉപ്പും മുളകും അവതരിപ്പിച്ചിരുന്നത്.