തിരുവനന്തപുരത്ത് പാപ്പാനെ ആന നിലത്തടിച്ച് കൊന്നു. കല്ലമ്പലത്താണ് സംഭവം. ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തടി പിടിക്കാനാണ് ആനയെ കൊണ്ടുവന്നത്. ഒന്നര മണിക്കൂറിന് ശേഷം മറ്റ് പാപ്പാന്മാര് എത്തി ആനയെ തളച്ചു.
രാവിലെ പത്തരയോടെയാണ് സംഭവം. പരവൂര്‍ പുത്തന്‍കുളം സ്വദേശി സജിയുടെ ഉടമസ്ഥതയിലുള്ള കണ്ണന് എന്ന ആനയാണ് പാപ്പാനെ നിലത്തടിച്ച് കൊന്നത്. തടി പിടിക്കുന്നതിനിടെ പ്രകോപിതനായ ആന പാപ്പാനെ തുമ്പിക്കൈയില്‍ ചുറ്റി നിലത്തടിച്ചു. തടികളുടെ ഇടയിലേക്ക് വീണ പാപ്പന് ഉണ്ണിയെ ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്.