മൂന്നാറിലേക്ക് പോയ ബസിന് മുന്നില്‍ തടസം സൃഷ്ടിച്ച് കാട്ടുകൊമ്പന്. മൂന്നാര്‍ – ഉടുമലപ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ മൂന്നാറിലെ ഡിവൈ.എസ്.പി ഓഫീസിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. ബസിന് നേരെ വന്ന പടയപ്പയുടെ കൊമ്പുരഞ്ഞ് ബസിന്റെ ചില്ല് തകര്‍ന്നു. ബസിനു മുന്നിലെത്തിയ ആന മുമ്പിലെ ഗ്ലാസില്‍ തുമ്പിക്കൈ ഉപയോഗിച്ച് അമര്‍ത്തുകയായിരുന്നു.
ആന വഴിമാറിയതോടെ ഡ്രൈവര്‍ ബാബുരാജ് ബസ് വെട്ടിച്ച് മുന്നോട്ട് എടുത്തു. ഇത് വലിയൊരു അപടകം ഒഴിവാക്കി. ആന വരുന്നത് കണ്ട് യാത്രക്കാര്‍ പേടിച്ചെങ്കിലും ഡ്രൈവര്‍ മനസാനിധ്യം കൈവിടാതെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.
മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസം സൃഷ്ടിച്ച് ഏറെ നേരം കാട്ടുകൊമ്പന് റോഡില്‍ നിലയുറപ്പിച്ചു. ബസിന് പിന്നാലെ ഓടിച്ചെല്ലാനും ആന ശ്രമം നടത്തി. ഏറെ നേരം യാത്രക്കാരെ പരിഭാന്ത്രിയിലാക്കി റോഡിന് സമീപത്ത് നിലയുറപ്പിച്ച കാട്ടുകൊമ്പന് കാട്ടിലേക്ക് മടങ്ങിയതോടെയാണ് മൂന്നാര്‍ – ഉടുമലപ്പേട്ട അന്തര്‍ സംസ്ഥാന പാതയിലെ ഗതാഗതം പുനരാരംഭിച്ചത്.