നിയമസഭാ കയ്യാങ്കളി കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് കോടതിയില്‍ ഹാജരായി. കേസിലെ മൂന്നാം പ്രതിയായ ജയരാജന് തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഹാജരായത്. നിയമസഭാ കയ്യാങ്കളി കേസ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആസൂത്രിത നടപടിയുടെ ഫലമാണെന്ന് ഇ.പി ജയരാജന് പ്രതികരിച്ചു.
കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. നിയമസഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയ അന്നത്തെ ഭരണപക്ഷം, രാഷ്ട്രീയ വിരോധം വെച്ച് ബോധപൂര്‍വ്വം പ്രതിപക്ഷത്തിനെതിരെ കേസെടുക്കുകയാണ് ചെയ്തതെന്നും ഇ പി ജയരാജന് ആരോപിച്ചു.
മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു, ഇന്ത്യയിലെ ദേശീയ നേതാക്കള്‍ അങ്ങനെ പലരും ഭരണരംഗത്ത് നില്ക്കുമ്പോള് തന്നെ കോടതികളിലും കേസുകളിലും ഒക്കെ പെട്ടിട്ടുണ്ട്. സഖാവ് ഇഎംഎസിനെ ശിക്ഷിച്ചിട്ടില്ലെ? അതൊക്കെ സാധാരണമാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് നേരെ ഒട്ടേറെ കേസുകളുണ്ടാകും. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതിനെയൊക്കെ രാഷ്ട്രീയമായി കണ്ടുകൊണ്ട് സമീപിക്കുകയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നതെന്നും ജയരാജന് പറഞ്ഞു.