മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. വിവിധ ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഇരുവര്‍ക്കും നിരവധി ആരാധകരുണ്ട്.
മിനിസ്ക്രീനിലെ താരങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ പ്രേക്ഷകരും അത് ഏറ്റെടുത്തിരുന്നു. യുട്യൂബ് ചാനലിലൂടെ സജീവമാണ് ഇരുവരും.
വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും കുഞ്ഞിന്റെ വിശേഷങ്ങളും ഇതിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.
ഇപ്പോഴിത ഇവര്‍ പങ്കുവച്ച പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകള്‍ ധ്വനിയുടെ കാത് കുത്തലിന്റെ വിശേഷങ്ങളാണ് താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
വാവക്ക് കാത് കുത്താന്‍ പോയപ്പോള്‍ അമ്മക്ക് തോന്നിയ ഒരാഗ്രഹം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ കാത് കുത്തല് വിശേഷങ്ങള്‍ യുവയാണ് പങ്കുവയ്ക്കുന്നത്.
കാത് കുത്തുന്ന സമയം യുവയാണ് ധ്വനിയെ പിടിച്ചത്. മകള്‍ക്ക് കാത് കുത്തുന്ന സമയത്ത് മൃദുല കണ്ണുകളടച്ച് തിരിഞ്ഞു നില്‍ക്കുകയായിരുന്നു. ധ്വനിയുടെ കരച്ചിലിനിടെ യുവയുടെയും കണ്ണുകള്‍ നിറയുന്നത് വീഡിയോയില്‍ കാണാം.
ആദ്യത്തെ കരച്ചില് മാറ്റിയാണ് രണ്ടാമത്തെ കാത് കുത്തിയത്. എന്നാല്‍ കുത്തി കഴിഞ്ഞ് ധ്വനി നല്ല മിടുക്കി കുട്ടി ആയിരിക്കുന്നതും വിഡിയോയില്‍ കാണാം. കാത് കുത്ത് വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു.
നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തും കമന്റു ചെയ്തും എത്തുന്നത്. ഇപ്പോള്‍ മൃദുലയ്ക്കും യുവയ്ക്കുമുള്ളതിനേക്കാള് ഫാന്‍സ് ധ്വനിമോള്‍ക്ക് തന്നെയാണ് എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകള്‍ വ്യക്തമാക്കുന്നത്.