ദുർഗ കൃഷ്ണ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ തന്നെ നിലപാട് വ്യക്തമാക്കുകയാണ് താരം. താര പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ. ഈ കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഇതിൻറെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് താര പ്രതികരിച്ചത്.
സിനിമയുടെ കഥ നോക്കിയാണ് ചിത്രം ചെയ്യുന്നത് എന്ന് താരം ഇതിൽ വ്യക്തമാക്കി. ദിലീപ് കുറ്റക്കാരനാണ് അല്ലെങ്കിൽ നടനൊപ്പം ചിത്രം ചെയ്യുമെന്നും താരം പറഞ്ഞു. അദ്ദേഹത്തിൻറെ ഭാഗത്ത് തെറ്റില്ലെങ്കിൽ മാറ്റി നിർത്തേണ്ട ആവശ്യം ഇല്ലല്ലോ എന്നും താരം കൂട്ടിച്ചേർത്തു. തെറ്റുണ്ടോ ഇല്ലയോ എന്ന് അറിയില്ല. തെറ്റുണ്ടെങ്കിൽ തെറ്റ് ചെയ്തവർ തീർച്ചയായും ശിക്ഷിക്കപ്പെടട്ടെ.
നല്ല സിനിമയും കഥാപാത്രവും ആണെങ്കിൽ വ്യക്തിപരമായ പ്രശ്നങ്ങൾ വച്ച് ഒഴിവാക്കില്ല എന്ന് ദുർഗ പറയുന്നു. അതിജീവിത തങ്ങളെ പോലെയുള്ള നിരവധി പേർക്ക് പ്രചോദനമാണ്. എല്ലാ പെൺകുട്ടികൾക്കും പ്രചോദനമാണ്. അഞ്ചു വർഷങ്ങൾക്കു മുൻപ് താൻ സിനിമയിൽ വരുന്ന സമയത്താണ് ഈ പ്രശ്നമുണ്ടാകുന്നത്. പല അവസ്ഥകളിലും മിണ്ടാതിരിക്കുക വേണ്ടി വരുന്ന അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ട്.
ഇൻഡസ്ട്രിയിലും അല്ലാതെയും അങ്ങനെ ഉണ്ടായിട്ടുണ്ട്. ആ വ്യക്തി നമ്മളെ പോലെ തന്നെ എല്ലാവർക്കും ഒരു പ്രചോദനമാണ്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ് എന്നും ദുർഗ പറയുന്നു. എന്തായാലും താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.