ലിജോ ജോസ് പെല്ലിശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ എത്തി. ജെല്ലിക്കെട്ട്, ചുരുളി എന്നീ സിനിമകള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി, അശോകന്, രമ്യ, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. എസ് ഹരീഷാണ് തിരക്കഥ.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്മാന് കുറിച്ച കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
‘വിചിത്രവും മാന്ത്രികവുമായ കഥപറച്ചിലും ഹൃദയസ്പര്‍ശിയായ പ്രകടനങ്ങളുമായി നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളില്‍. ഏറ്റവും മനോഹരമായ റിവ്യുകള്‍ കേള്‍ക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം സിനിമ കാണുക, നിങ്ങളുടെ ചിന്തകള്‍ പങ്കിടുക’, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്. പിന്നാലെ നിരവധി പേര് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തി.
മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. രമ്യ പാണ്ഡ്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.