മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് ദുൽഖർ സൽമാൻ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, ഭാഷകളിലും ഇദ്ദേഹം സജീവമാണ്. ഇദ്ദേഹം നായകനായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാരാമം. തെലുകിലെ പ്രശസ്ത സംവിധായകൻ ഹനു രാഘവപുടി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാശ്മീരിൽ സേവനം ചെയ്യുന്ന ഒരു സൈനിക ഉദ്യോഗസ്ഥ കഥാപാത്രമാണ് ദുൽഖർ അവതരിപ്പിക്കുന്നത്.
ലെഫ്റ്റനൻറ് റാം എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. മൃണാൾ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയമാണ് കഥയുടെ ഇതിവൃത്തം. ഇപ്പോഴിതാ മികച്ച അഭിപ്രായമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം നടന്ന യുഎസ് പ്രീമിയറിനു പിന്നാലെ തന്നെ മികച്ച അഭിപ്രായങ്ങൾ പുറത്തുവന്നിരുന്നു.
Blockbuster reports for #SitaRamam 🤩🔥#DulquerSalmaan | @dulQuer pic.twitter.com/vqEddy94bG pic.twitter.com/hry3dqbWTL
— VisHNu (@DQ_01_) August 5, 2022
ഇപ്പോൾ ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിലെത്തി ആദ്യത്തെ ഷോകൾ കഴിയുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്ല പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. നിർമ്മാണത്തിൽ മികച്ച സൂക്ഷ്മത പുലർത്തിയിട്ടുള്ള, നല്ല തിരക്കഥ യുള്ള, കഥാപാത്രങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുന്ന ചിത്രം എന്നാണ് അഭിപ്രായങ്ങൾ പുറത്തുവരുന്നത്. കാവ്യാത്മകമായ പ്രണയകഥ ദുൽഖറും മൃണാളും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
VASTUNNAMM..!!
Hearing positive reports for both #Bimbisara & #SitaRamam 🙌 😍
TFI is BACK 😎🤙🤙 pic.twitter.com/SncxMkfEIo
— YoungYama9999 (@BOBBY4NTR) August 5, 2022
ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെ മികച്ച രീതിയിൽ വന്നിട്ടുണ്ട് എന്നും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. മഹാനദി എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ തെലുങ്കിൽ അരങ്ങേറ്റം നടത്തിയത്. 2018ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. എന്തായാലും സീതാരാമം തെലുങ്കിന് പുറമേ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ട്.
#SitaRamam – Positive Reviews 👏👏@dulQuer Performance Excellent Report 👌✨#DulquerSalmaan pic.twitter.com/m9KM2GJtOt
— Adeeb Shamil (@adeeb_shamil) August 5, 2022