ഒഴിവുസമയങ്ങളില്‍ തങ്ങളുടെ ഇഷ്ടത്തിന് പുറകെ പോകാറുണ്ട് സെലിബ്രിറ്റികള്‍ എല്ലാം. ഇപ്പോഴിതാ ദുല്‍ഖര്‍ സല്മാന് തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ച് തോക്കുമായി ഷൂട്ടിന് ഇറങ്ങിയിരിക്കുകയാണ്. തോക്ക് ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ദുല്‍ഖറിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. നടനും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോ ഷെയര്‍ ചെയ്തു. പുതുക്കോട്ടയിലെ സ്പോര്‍ട്സ് ക്ലബ്ബിലാണ് ദുല്‍ഖര്‍ ഷൂട്ടിംഗിന് ഇറങ്ങിയിരിക്കുന്നത്. തങ്ങളെ ക്ഷണിച്ചവരോട് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട് താരം.
താഴെ നിരവധി ആരാധകരാണ് കമന്റ് കുറിച്ച് എത്തിയത്. നിരവധി സിനിമ താരങ്ങളും സ്നേഹം അറിയിച്ചു. അതേസമയം കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണത്തില്‍ ആണ് ദുല്‍ഖര്‍. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രഖ്യാപന സമയം മുതല്‍ ചിത്രം ശ്രദ്ധ നേടി.
View this post on Instagram
അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖറിനൊപ്പം വലിയ താരനിരയാണ് കിങ് ഓഫ് കൊത്തയില്‍ അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്മ്മാണ് ചിത്രമാണ് കിങ് ഓഫ് കൊത്ത. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.