ഈ കഴിഞ്ഞ ദിവസമാണ് നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇദ്ദേഹം തന്നെ ഇത് പങ്കുവയ്ക്കുകയും ചെയ്തു. സിബിഐ ലൊക്കേഷനിൽ ഷൂട്ടിംഗിൽ ആയിരുന്നു താരം. ഇവിടെനിന്നും പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് ടെസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോൾ താരം വീട്ടിൽ കഴിയുകയാണ്. ക്വാറിൻ്റീനിൽ ആണ് മമ്മൂട്ടി ഇപ്പോൾ.
ഇപ്പോഴിതാ തനിക്ക് കോവിഡ് സ്വീകരിച്ചിരിക്കുകയാണ് എന്ന് ദുൽഖർ അറിയിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇപ്പോൾ. ചെറിയ പനിയും മറ്റും ഉണ്ട്. അതൊഴിച്ചാൽ വേറെ പ്രശ്നങ്ങളൊന്നും തന്നെയില്ല. എന്നോട് സമ്പർക്കം പുലർത്തിയ വ്യക്തികൾ എല്ലാം തന്നെ ഉടൻതന്നെ ഐസലേഷനിൽ പോകണം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ടെസ്റ്റ് ചെയ്യണം.
ഈ മഹാമാരി അവസാനിച്ചിട്ടില്ല. അതിനാൽ തന്നെ നമ്മൾ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. എല്ലാവരും സൂക്ഷിക്കുക. മാസ്കുകൾ കൃത്യമായി ഉപയോഗിക്കുക. സുരക്ഷിതരായി ഇരിക്കുക. ദുൽഖർ ട്വിറ്ററിൽ കുറിച്ചു. ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു കുറച്ചുദിവസം താരം.
മമ്മൂട്ടിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സിബിഐ അഞ്ചാം പതിപ്പ് ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്. ഇന്ന് നടി അന്ന ബെന്നിന്നും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം നടൻ സുരേഷ് ഗോപിക്കും രോഗം സ്ഥിരീകരിക്കുകയുണ്ടായി.അദ്ദേഹം തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.
Positive. pic.twitter.com/cv3OkQXybs
— Dulquer Salmaan (@dulQuer) January 20, 2022