മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. ഇന്ത്യ എമ്പാടും താരത്തിന് നിരവധി ആരാധകർ ഉണ്ട്. മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലും എല്ലാം താരം അഭിനയിക്കുന്നുണ്ട്. താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ഹിന്ദി ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും ദുൽഖർ സജീവം. താരം അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.
ദുൽഖറിൻറെ ഉടമസ്ഥതയിലുള്ള വെഫെറർ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രം 75 കോടി ക്ലബ്ബിൽ എത്തിയ വിവരം താരം പങ്കുവെച്ചിരുന്നു. വിജയകരമായി ചിത്രം ഓടിക്കൊണ്ടിരിക്കുകയാണ് തിയേറ്ററുകളിൽ ഇപ്പോൾ. താൻ വിശ്രമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് താരം ഈ ചിത്രം പങ്കു വെച്ചത്.
നിരവധി പേരാണ് ചിത്രത്തിന് കമൻറുകളുമായി എത്തുന്നത്.അതിനിടയിൽ ഒരു പ്രശസ്ത ബോളിവുഡ് നടിയും ഇതിന് കമൻറ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെമ്പാടും ആരാധകരുള്ള അതിഥി റാവു ഹൈദരി ആണ് ചിത്രത്തിന് കമൻറ് ചെയ്തിട്ടുള്ളത്. നിന്നെ ഇറിടെട്ട് ചെയ്യാൻ കാത്തിരിക്കുന്നു എന്നാണ് താരം കമൻറ് ചെയ്തത്. ഒരു പുതിയ തമിഴ് ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഹേയ് സിനാമിക എന്നാണ് ഈ ചിത്രത്തിന് പേര്.
എന്തായാലും കമൻറ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ചിത്രവും കമൻറ് ഒക്കെ ഇപ്പോൾ വൈറലാണ്. പുതിയ തമിഴ് ചിത്രത്തിൽ കാജൽ അഗർവാളും ഒരു കേന്ദ്ര കഥാപാത്രമാണ്. ഏതാണ്ട് 10 ലക്ഷത്തിൽ അധികം ലൈക്കുകൾ ചിത്രത്തിന് ഇപ്പോൾ തന്നെ ലഭിച്ചിട്ടുണ്ട്.