ബോളിവുഡിൽ നിന്നും ഒരു സർപ്രൈസ് ഗിഫ്റ്റ് കിട്ടിയിരിക്കുകയാണ് ദുൽഖർ സൽമാൻ്റെ മകൾ മറിയത്തിന്. സമ്മാനം അയച്ചിരിക്കുന്നതാകട്ടെ ദുൽഖറിൻറെ പ്രിയ നടിയായ ആലിയ ഭട്ടും. താരമയച്ച സമ്മാനങ്ങളും ഒപ്പമുള്ള കുറിപ്പും ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയിട്ടുണ്ട്. ഇതോടെ ഈ വാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
തൻ്റെ സമ്മാനങ്ങൾ മറിയത്തിനു ഇഷ്ടമാകുമെന്ന് കരുതുന്നു, ആലിയ കുറിപ്പിൽ ചേർത്തു. താരത്തിൻ്റേ സ്നേഹ സമ്മാനത്തിന് ദുൽഖർ ഹൃദയപൂർവ്വം നന്ദിയും അറിയിച്ചിട്ടുണ്ട്. ദുൽഖറിൻറെ നന്ദി അറിയിച്ചു കൊണ്ടുള്ള കുറിപ്പ് ആലിയ തൻറെ ഇൻസ്റ്റ സ്റ്റോറി ആക്കിയിട്ടുണ്ട്. എന്തായാലും ആലിയയുടെ സർപ്രൈസ് ഗിഫ്റ്റ്ൽ ഞെട്ടിയിരിക്കുകയാണ് ദുൽഖർ എന്ന് തീർച്ച.
മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ആലിയയുടെ ആരാധകനാണ് താൻ എന്നു ദുൽഖർ വെളിപ്പെടുത്തിയിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ താൻ വളരെയധികം ബഹുമാനിക്കുന്ന താരമാണ് ആലിയ എന്നും ദുൽഖർ അന്ന് പറഞ്ഞിരുന്നു. മാത്രമല്ല തൻറെ മകൾ വളരുമ്പോൾ ആലിയെ പോലെ ആകണം എന്നാണ് ആഗ്രഹം എന്നും ദുൽഖർ പങ്കുവെച്ചിരുന്നു. ഒരു ഗിഫ്റ്റ് ഹാമ്പർ ആണ് കുഞ്ഞു മറിയത്തിനു ആലിയ ഭട്ട് നൽകിയ സമ്മാനം.
2011-ലായിരുന്നു ദുൽഖറും അമാൽ സൂഫിയയും വിവാഹിതരായത്. ഇരുവരും കുറച്ചു വർഷങ്ങൾ പ്രണയത്തിലായിരുന്നു. പിന്നീട് ഇരു വീട്ടുകാരും ചേർന്ന് വിവാഹം നടത്തി കൊടുക്കുകയായിരുന്നു. ചെന്നൈ സ്വദേശിയാണ് ആണ് അമാൽ. ഒരു ലീഡിങ് ആർക്കിടെക്ട് കൂടിയാണ് ആണ് ദുൽഖറിൻറെ ഭാര്യ.