മലയാളത്തിലെ പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുവാൻ വേണ്ടി ഏതറ്റംവരെയും പോകുമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കേസ് നാളെ ഒരു പഠന വിഷയം ആകണമെങ്കിൽ അതിജീവിത യ്ക്ക് നീതി കിട്ടണം.
എന്തൊക്കെ നേരിടേണ്ടി വന്നാലും പോരാടുക തന്നെ ചെയ്യും. എന്താ അപകടം വേണമെങ്കിലും സംഭവിക്കട്ടെ. അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടുപോകും. അതല്ലെങ്കിൽ കാറിടിച്ചു കൊല്ലും. ചിലപ്പോൾ കയ്യോ കാലോ ഓടിക്കും.
എന്തുസംഭവിച്ചാലും അതിജീവിതക്ക് നീതി ലഭിക്കണം. ഇതിൻറെ പിന്നിൽ ആരാണ് എന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കണം. വീഡിയോ ചേർന്നതിന് നിങ്ങളുടെ കയ്യിൽ എന്താണ് തെളിവ് എന്നല്ല കോടതി ചോദിക്കേണ്ടത്. ശക്തമായ അന്വേഷണത്തിന് ഉത്തരവിടണം.
അതിജീവിത ക്ക് ഒപ്പം ആണ്, അവൾക്ക് നീതി കിട്ടണം എന്ന് പറയേണ്ടതാണ് കോടതി പരിഹസിക്കുന്നത്. പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥരെയും പരിഹസിക്കുന്നു. ഇവിടെ എന്താണ് നടക്കുന്നത്. എങ്ങോട്ടാണ് ഇനി പോകേണ്ടത്, ഭയമാണ് എന്നും താരം പ്രതികരിച്ചു.