ചെന്നൈ: ഗൗതം മേനോന്-ചിയാന്‍ വിക്രം കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ധ്രുവനച്ചത്തിരം. ഏഴുവര്‍ഷത്തോളമായി തമിഴ് സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം.
ഏഴ് വര്‍ഷത്തിന് ഇടയില്‍ പല തവണ റിലീസ് പ്രഖ്യാപിച്ച ചിത്രം അവസാന നിമിഷം മാറ്റുകയായിരുന്നു. ഒടുവില്‍
ഇന്ന് ( നവംബര്‍ 24 വെള്ളിയാഴ്ച) ചിത്രം തീയറ്ററില്‍ എത്തും എന്നായിരുന്നു ഗൗതം വാസുദേവ് അറിയിച്ചിരുന്നത്.
എന്നാല്‍ ഇപ്പോഴിത ഇന്നത്തെ റിലീസും മാറ്റിവച്ചിരിക്കുകയാണ്. സംവിധായകന് ഗൗതം മേനോനാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്.
#DhruvaNatchathiram #DhruvaNakshathram pic.twitter.com/dmD4ndEnp9
— Gauthamvasudevmenon (@menongautham) November 23, 2023
സാമ്പത്തിക കാര്യങ്ങളാണ് ചിത്രം വീണ്ടും പ്രതിസന്ധിയിലായതിന് കാരണം എന്നാണ് വിവരം. എക്സില്‍ പങ്കുവച്ച ഒരു നോട്ടില്‍ ചിത്രം ഇറക്കാന്‍ ഒന്നു രണ്ട് ദിവസം കൂടി വേണം എന്നാണ് ഗൗതം മേനോന് പറയുന്നത്.
‘ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്ക്രീനുകളില്‍ എത്തില്ല. ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്.
മികച്ച സ്ക്രീനുകളും, കൃത്യമായ മുന്‍കൂര്‍ ബുക്കിംഗും അടക്കം മികച്ച രീതിയില്‍ നല്ല അനുഭവമായി ചിത്രം എന്നും. ചിത്രത്തിനുള്ള നിങ്ങളുടെ ഹൃദയസ്പര്‍ശിയായ പിന്തുണ ഞങ്ങളെ മുന്നോട്ട് നയിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ കൂടി, ഞങ്ങള്‍ എത്തും!’ – എന്നാണ് ഗൗതം മേനോന് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്.