Categories: featured

6 വർഷത്തെ കാത്തിരുപ്പ് വെറുതെ ആയില്ല – ദൃശ്യം 2 റിവ്യൂ വായിക്കാം

ഹൊ റർ സിനിമകൾ എന്നാൽ ഇന്ത്യൻ സിനിമാക്കാർക്ക് പ്രേ തസിനിമകൾ ആണ്. അതായത് ഒരു പ്രേ തത്തെ ഉപയോഗിച്ച് കാണുന്ന പ്രേക്ഷകനെ ഭ യപ്പെടുത്തുക എന്നതല്ലാതെ ഭീതി നിറഞ്ഞ ഒരു അന്തരീക്ഷം ക്രിയേറ്റ് ചെയ്തു അവിടേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്ന രീതി നമ്മുടെ സിനിമകളിൽ അധികം കാണാറില്ല. ഭ യം എന്ന വികാരത്തെ പരമാവധി ഉപയോഗപ്പെടുത്തിയ ഒരു സിനിമയായിരുന്നു രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം മര്യാദരാമണ്ണ. കോമഡി താരം ആയിരുന്ന സുനിൽ ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തെലുങ്ക് സിനിമയിലെ ഒരു അപ്രതീക്ഷിത വിജയമായിരുന്നു ഈ ചിത്രം. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ സിനിമയിലെ കോമഡി രംഗങ്ങളെ അതുപോലെ അനുകരിക്കാൻ ശ്രമിച്ചു എന്നതല്ലാതെ, ഈ സിനിമയിൽ വളരെ പെർഫെക്ട് ആയി ഉപയോഗിച്ചിട്ടുള്ള ഭ യം എന്ന എലമെൻ്റിനെ പുനഃസൃഷ്ടിക്കാൻ ആർക്കും തന്നെ സാധിച്ചിട്ടുണ്ടായിരുന്നില്ല.

- Advertisement -

വളരെ പെർഫെക്ട് ആയിട്ടുള്ള ഒരു എൻഡിങ് ആണ് ദൃശ്യം എന്ന മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നത്. അടുത്ത കാലത്തൊന്നും ഇത്രയും പൂർണ്ണത അനുഭവപ്പെട്ട ക്ലൈമാക്സ് നമ്മൾ കണ്ടിട്ടില്ലായിരുന്നു. കണ്ടിറങ്ങുന്ന പ്രേക്ഷകനെ അത്രത്തോളം തൃപ്തിപ്പെടുത്തിയ അവസാനമായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പലർക്കും ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ദൃശ്യം 2 അനൗൺസ് ചെയ്തപ്പോൾ മുതൽ അത് ഒരു അനാവശ്യ എടുത്തുചാട്ടം ആകും എന്നായിരുന്നു പലരും പ്രതികരിച്ചത്. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരത്തിൽ ഒരു എടുത്തുചാട്ടം നിർമാതാക്കൾ നടത്തുന്നത് എന്ന് പലരും വിലയിരുത്തി. ദൃശ്യം 2 ഷൂട്ടിംഗ് സെറ്റിലെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ പോലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. എന്നാൽ പിന്നീട് സിനിമയുടെ ട്രെയിലറും വീഡിയോ ഗാനവും പുറത്തുവന്നപ്പോൾ മുതലാണ് പ്രതീക്ഷകൾക്ക് വീണ്ടും ചിറകു വെച്ചത്.

ഇന്ത്യൻ സിനിമ പ്രേക്ഷകർ അതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത അവതരണ രീതി ആയിരുന്നു ദൃശ്യം എന്ന ചിത്രത്തിന് ഉണ്ടായിരുന്നത് എങ്കിലും ഏതൊരു സിനിമയും പിന്തുടരുന്ന അതേ മോഷൻ ട്രാക്ക് ആണ് ദൃശ്യവും പിന്തുടരുന്നത്. അതായത് ഒരു സാധാരണ കുടുംബം, ആ കുടുംബത്തിൽ പെട്ടെന്നൊരു ദിവസം ഒരു ക്രൈസിസ് വന്നു പെടുന്നു, ടെൻഷൻ പരമാവധി എസ്കലേറ്റ് ചെയ്ത് മൂർദ്ധന്യാവസ്ഥയിൽ എത്തുന്നു, അവിടെ നിന്നും ഒറ്റയടിക്കു ഡീഎസ്കലേറ്റ് ചെയ്തു ഒരു ശുഭപര്യവസായിയായി ചിത്രം അവസാനിക്കുന്നു. എന്നാൽ നമ്മൾ ഇതേ കഥ സിനിമയിൽ നിന്നും അടർത്തി നമ്മുടെ ജീവിതത്തിലേക്ക് പറിച്ചുനടുക, എന്നിട്ടും വീണ്ടും ഒരു അവലോകനം നടത്തുക. ഒരു കൊ ലപാതകം നടത്തിയ ഒരു കുടുംബത്തിന് എന്നെങ്കിലും ഒരു ദിവസം സമാധാനമായി ഉറങ്ങുവാൻ സാധിക്കുമോ? തങ്ങൾ തെറ്റ് ചെയ്തവരാണ് എന്ന ചിന്ത എന്നെങ്കിലും അവരെ വിട്ടു പോകുമോ? കൊ ല്ലപ്പെട്ട വ്യക്തിയുടെ ബോ ഡി ആ നാട്ടിൽ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും സെൻസിറ്റീവ് ആയിട്ടുള്ള ഒരു ഇടത്താണ് മറവ് ചെയ്തിട്ടുള്ളത്. എന്നെങ്കിലും ഒരു കേബിൾ ഇടുന്നതിനു വേണ്ടി നിലം കുഴിക്കേണ്ടി വേണ്ടി വന്നാൽ? അല്ലെങ്കിൽ എന്നെങ്കിലും ഒരു ദിവസം ഒരു വിഐപി വിസിറ്റിന് മുൻപായി പോ ലീസ് സ്റ്റേഷനിൽ മുഴുവൻ ഒരു തെർമൽ സ്കാനിങ് നടത്തിയാൽ? പോലീ സുകാരെ മുഴുവൻ “വിഡ്ഢികളാക്കിയ” ഒരു കേ സ് ആണ് ഇത്. അതുകൊണ്ടുതന്നെ പോലീ സുകാർ അത്രപെട്ടെന്ന് ഈ കേ സിൽ നിന്നും പിടി വിടും എന്ന് കരുതുന്നുണ്ടോ? എല്ലാം പോട്ടെ, ജോലി രാജിവെച്ച് അമേരിക്കയിലേക്ക് തിരിച്ചുപോയ ഗീതാ പ്രഭാകർ അവരുടെ മകന് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ജീവിതം തള്ളിനീക്കും എന്ന് കരുതുന്നുണ്ടോ? ഗീത പ്രഭാകർ എത്രത്തോളം ഈഗോ നിറഞ്ഞ കഥാപാത്രമാണ് എന്ന് നമ്മൾ ഒന്നാം ഭാഗത്തിൽ നിന്നും കണ്ടതാണല്ലോ.

ഇതുപോലെയുള്ള നിരവധി ചോദ്യങ്ങൾക്കാണ് രണ്ടാംഭാഗം ഉത്തരം നൽകേണ്ടത്. ഒരു പക്ഷേ ഇങ്ങനെയുള്ള ചോദ്യങ്ങളിൽ നിന്നും ആയിരിക്കാം രണ്ടാം ഭാഗം എന്ന ആശയം ജിത്തു ജോസഫിന് ലഭിച്ചത്. ഈ ചോദ്യങ്ങൾക്കെല്ലാം ഉപരിയായി മറ്റൊരു വൈകാരിക തലത്തെ ആണ് ജിത്തു ജോസഫ് അഡ്രസ്സ് ചെയ്യേണ്ടത് – റാണിയുടേയും അഞ്ചുവിൻ്റെയും ലൈഫ് ലോങ്ങ് ഇമോഷണൽ ട്രോ മ. ദൃശ്യം നൽകിയ ത്രി ല്ലിംഗ് എക്സ്പീരിയൻസ് രണ്ടാം ഭാഗത്തിന് നൽകാൻ സാധിക്കുമോ എന്നതിലല്ല ആയിരുന്നില്ല കാര്യം. ദൃശ്യം എന്ന സിനിമ നമുക്കു സമ്മാനിച്ച ഒരുപാട് കഥാപാത്രങ്ങളെ, കഥാപരിസരങ്ങളെ ഒട്ടും ഉടയ്ക്കാതെ നല്ല രീതിയിൽ ഡെവലപ്പ് ചെയ്യാൻ സാധിക്കുമോ എന്നതായിരുന്നു പലരുടെയും ഉത്കണ്ഠ. എന്തായാലും ഈ ഉദ്യമത്തിൽ ദൃശ്യം 2 വിജയിച്ചിട്ടുണ്ട് എന്ന് പറയാം.

ദൃശ്യം 2 ഒരു ത്രി ല്ലർ സിനിമ അല്ല എന്ന് ജിത്തു ജോസഫ് ആദ്യം മുതൽക്ക് തന്നെ ആവർത്തിച്ചു പറഞ്ഞതാണ്. ഒരു ഫാമിലി ഡ്രാമ ആണ് എന്നും പ്രേക്ഷകന് പല തവണ മുന്നറിയിപ്പു നൽകിയതാണ്. സിനിമ എത്തരത്തിലാണോ അതുപോലെ തന്നെയാണ് നിർമ്മാതാക്കൾ സിനിമയെ മാർക്കറ്റ് ചെയ്തിട്ടുള്ളതും. സിനിമയുടെ ട്രെയിലറിലും വീഡിയോ ഗാനത്തിലും നമ്മൾ കണ്ടുപരിചയിച്ച കഥാസന്ദർഭങ്ങൾ തന്നെയാണ് ചിത്രത്തിലുമുള്ളത്. അതുകൊണ്ടുതന്നെ ഈ സിനിമ കാണുന്ന ഒരു പ്രേക്ഷകനും ചിത്രത്തെ ഒന്നാം ഭാഗവുമായി താരതമ്യം ചെയ്യാൻ മുതിരുന്നില്ല. അത്യന്തം ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ സംവിധായകൻ ഒരുക്കിയിട്ടുള്ളത്. ജോർജുകുട്ടിയുടെ വിവേകം എത്രത്തോളമാണെന്ന് നമ്മൾ ഒന്നാം ഭാഗത്തിൽ കണ്ടിട്ടുള്ളതാണ്. എന്നാൽ നമ്മൾ കരുതിയതിലും അപ്പുറത്തുള്ള ഒരു ജോർജുകുട്ടിയെ ആണ് സംവിധായകൻ ഈ ചിത്രത്തിൽ കാണിച്ചുതരുന്നത്. അതായത് പ്രേക്ഷകന് സിനിമയെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും ഉണ്ടായിരുന്ന മുൻവിധികൾ എല്ലാം തന്നെ തച്ചുടക്കുന്ന വിധത്തിലാണ് ദൃശ്യം 2 കഥ പറയുന്നത്.

ഒന്നാം ഭാഗത്തിലെ സിനിമയുടെ ഏറ്റവും വലിയ കരുത്ത് തിരക്കഥ ആയിരുന്നുവെങ്കിൽ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ അത് കഥാപാത്രങ്ങളാണ്. സിനിമയിലെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അവരുടെ ഭാഗങ്ങൾ അതിഗംഭീരമാക്കി. ഇവരുടെ പ്രകടനമാണ് സിനിമയുടെ നട്ടെല്ല് എന്ന് നിസ്സംശയം പറയാം. ടെക്നിക്കൽ സൈഡിലും വളരെ മികച്ച ഒരു സിനിമയാണ് ദൃശ്യം 2. ക്യാമറ, എഡിറ്റിംഗ്, കളറിംഗ്, പാട്ടുകൾ എല്ലാം തന്നെ സിനിമയുടെ ഉദ്വേഗത്തോട് കിടപിടിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. ഏഴുവർഷത്തോളം ജിത്തുജോസഫ് മനസ്സിലിട്ട് രൂപപ്പെടുത്തിയ കഥാപാത്രങ്ങളാണ് ഈ സിനിമയിൽ ഉള്ളവർ എല്ലാം തന്നെ. വർഷങ്ങളുടെ പ്രയത്നം കഥാപാത്രങ്ങളിൽ തെളിഞ്ഞു കാണുന്നുമുണ്ട്. ശക്തമായ തിരക്കഥ തന്നെയാണ് ഇവിടെയും ദൃശ്യം 2നെ മികച്ചതാക്കുന്നത്. ദൃശ്യം 2 മലയാളത്തിലെ ഏറ്റവും മികച്ച രണ്ടാം ഭാഗങ്ങളിൽ ഒന്ന് എന്നല്ല, മറിച്ച് ഏറ്റവും മികച്ച സിനിമകളിലൊന്ന് എന്ന് തന്നെയാണ് നമ്മൾ പറയേണ്ടത്. അതുകൊണ്ടുതന്നെ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയിൽ ഈ സിനിമയും ഇന്നുമുതൽ ഇടംപിടിക്കുന്നു.

Rating: 3.5/5

mixindia

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

11 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

13 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

14 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

15 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

17 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

18 hours ago