Social Media

ദൃശ്യം 2 വിലെ ഗീത പ്രഭാകറിനെ വിലയിരുത്തി ഒരു അമ്മ; വീഡിയോ വൈറലാവുന്നു

ആദ്യ ഭാഗം പോലെ മികച്ച പ്രതികരണമാണ് ദൃശ്യം 2നു ലഭിച്ച്കൊണ്ടിരിക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം വന്‍ വിജയം ആയികൊണ്ടിരിക്കുകയാണ്. തീയ്യേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാത്തതിന്റെ ഒരു വിഷമം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്. ചിത്രത്തില്‍ ഒന്നിലും രണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് ആശാ ശരത്ത്. ഗീത പ്രഭാകരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisement -

പ്രേക്ഷകരെയും കഥാപാത്രങ്ങളെയും ഒരു പോലെ വിറപ്പിച്ച ഗീത പ്രഭാകരന്‍ എന്ന ആശാ ശരത്തിനെക്കുറിച്ച് ഒരു അമ്മ പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രം കണ്ടതിന് പിന്നാലെയാണ് ഇവര്‍ അതിലെ കഥാപാത്രങ്ങളെ വിലയിരുത്തിയത്. ഇതില്‍ ഗീത പ്രഭാകരന്‍ എന്ന കഥാപാത്രം പ്രേക്ഷകരെയും സിനിമാ കഥാപാത്രങ്ങളെയും ഒരു പോലെ വിറപ്പിച്ചിരുന്നു. ഇപ്പോള്‍ അതേ കഥാപാത്രത്തെക്കുറിച്ചാണ് അമ്മ പറയുന്നത്.

‘മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ, ആ ഡാന്‍സുകാരത്തി അവള്‍ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്. ആ ആശാ ശരത്തിന്, അവളുടെ ഭര്‍ത്താവ് പാവമാണ്, മനുഷ്യനെ ടെന്‍ഷനടിപ്പിക്കുന്ന സിനിമ എന്നാണ് ആ വീഡിയോയില്‍ അമ്മ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഈ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.


വീഡിയോ വൈറലായതോടെ ഇതേ വീഡിയോ ഇപ്പോള്‍ ആശയും പങ്കുവെച്ചിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ ജോര്‍ജുകുട്ടി ഫാന്‍സിന്റെ അടികിട്ടുമോ ആവോ എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് ആശ ശരത്ത് ചോദിക്കുന്നത്. ആശയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തില്‍ ജോര്‍ജുകുട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ ഗീത പ്രഭാകര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

3 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

3 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

5 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

7 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

7 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

8 hours ago