Social Media

ശിവനും അഞ്ജലിയും അടുക്കുമ്പോള്‍, അപ്പുവും ഹരിയും അകലുന്നു

കേരളകര ഒന്നടങ്കം നെഞ്ചിലേറ്റിയിരിക്കുകയാണ് സ്വന്തനം പരമ്പര. കലിപ്പനെയും കാന്താരിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സ്വന്തനം സീരിയലിനെയും ആരാധകര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. സീരിയല്‍ പ്രേമികളെ ആകാംഷയില്‍ നിര്‍ത്തിയാണ് ഓരോ ദിവസത്തെ എപ്പിസോഡും മുന്നോട്ട് പോവുന്നത്.

- Advertisement -

പുറത്ത് വന്ന പ്രെമോ വീഡിയോയിലും ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയം വര്‍ധിച്ച് വരുന്നത് കാണാം. ഇവര്‍ പരസ്പരം മനസിലാക്കി തുടങ്ങിയിരിക്കുകയാണ്. മാത്രമല്ല കലിപ്പനില്‍ നിന്നും മാറി ഇപ്പോള്‍ ശിവന്‍ കുറച്ച് റൊമാന്റിക് ഒക്കെയായിട്ടുണ്ട്. മുള്‍മുനയില്‍ നിര്‍ത്തിയാണ് സീരിയല്‍ കഥ മുന്നോട്ട് പോവുന്നത്.

കുറച്ച് ദിവസം മുമ്പ് വിവാഹത്തിന് പോയതിന് പിന്നാലെ ഇരുവര്‍ക്ക് ചെറിയ അപകടം പറ്റിയിരുന്നു. കരുതി കൂട്ടിയുള്ള അപകടം ആണെന്നും തെളിഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ രണ്ടുപേര്‍ക്കും ചെറിയ പരിക്കും പറ്റിയിട്ടുണ്ട്. കൂടുതല്‍ പരിക്ക് പറ്റിയത് അഞ്ജലിക്കാണെങ്കിലും എല്ലാ വേദനയും കൊണ്ടത് ശിവനാണ്. തന്റെ ഭാര്യയുടെ വേദനയില്‍ ശിവനും പങ്കുചേരുന്നത് പ്രേക്ഷകര്‍ കണ്ടതാണ്. ഇപ്പോള്‍ ഓരോ എപ്പിസോഡിലും ഇവര്‍ പരസ്പരം അടുത്ത്കൊണ്ടിരിക്കുകയാണ്.

അതേസമയം പ്രണയിച്ച് കല്യാണം കഴിച്ച ഹരിയും അപ്പുവും തമ്മില്‍ ചില പരിഭവങ്ങളെല്ലാം തുടങ്ങിയിരിക്കുകയാണ്. ആദ്യമൊക്കെ ചെറിയ തോതില്‍ ഉണ്ടായിരുന്ന പൊരുത്തക്കേട് ദിനം പ്രതി വര്‍ധിക്കുന്നത് കാണാം.  പരസ്പരം മനസിലാക്കാതെയാണ് അപ്പു ഇപ്പോള്‍ തന്റെ ഭര്‍ത്താവിനോട് പെരുമാറുന്നത്. ഹരി ആദ്യത്തെ പോലെ ആവണം എന്ന വാശിയും ഈ കഥാപാത്രത്തില്‍ ചെറുതായി ഉണ്ട്.

യൂത്ത് അടക്കം ഏറ്റെടുത്ത പരമ്പര എന്ന പ്രേത്യേകതയും സ്വാന്തനത്തിന് ഉണ്ട്. മികച്ച ജനപ്രീതി നേടിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. ശിവന്റെയും അഞ്ജലിയുടെയും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങള്‍ കാണാന്‍ തന്നെയാണ് കൂടുതല്‍ ആരാധകരും സ്വാന്തനം സമയത്ത് മിനിസ്‌ക്രീനിന് മുന്നില്‍ എത്തുന്നത്.

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

3 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

4 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

4 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

4 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

5 hours ago