ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഒന്നായവരാണ് നടന് അനൂപ് കൃഷ്ണനും, ഡോക്ടര്‍ ഐശ്വര്യയും. ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് തന്റെ പ്രണയത്തെ കുറിച്ച് അനൂപ് വെളിപ്പെടുത്തിയത്. ഇതോടെ ഐശ്വര്യയെ കാണാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയായി. പിന്നീട് തന്റെ പ്രിയതമയുടെ ഫോട്ടോയും അനൂപ് പങ്കുവെക്കുകയായിരുന്നു . ഇപ്പോള്‍ അനൂപുമായി പ്രണയത്തിലാണെന്ന് തന്റെ അടുത്ത സുഹൃത്തിനോട് പറഞ്ഞപ്പോള്‍ ഉണ്ടായ പ്രതികരണത്തെ കുറിച്ചാണ് ഐശ്വര്യ പറയുന്നത്. റെഡ് കാര്‍പ്പറ്റ് എന്ന ഷോയില്‍ എത്തിയപ്പോഴായിരുന്നു താരം പറഞ്ഞത്.
തിരുവനന്തപുരത്ത് ഐശ്വര്യ ഇന്റേണ്‍ഷിപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. അന്ന് ഐശ്വര്യയുടെ സുഹൃത്ത് അഞ്ജുവും കൂടെ ഉണ്ടായിരുന്നു. അന്ന് ജസ്റ്റ് കണ്ടത് മാത്രമേയുള്ളൂ. അപ്പോള്‍ പ്രണയം പോയിട്ട് സൗഹൃദം പോലും ഉണ്ടായിരുന്നില്ല.
പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞതിനുശേഷമാണ് ഐശ്വര്യയും അനൂപും ഫോണിലൂടെ സംസാരിക്കാന്‍ തുടങ്ങിയതും ഇഷ്ടം തുറന്നു പറഞ്ഞതും. ഈ പ്രണയം പിന്നീട് അഞ്ജുവിനോട് പറഞ്ഞപ്പോള്‍ , അപ്പോള്‍ ഞാനും നിന്റെ ഒപ്പം ഉണ്ടായിരുന്നില്ലേ , എന്നിട്ട് എന്നെ ഒന്നു നോക്കാന്‍ അവന് തോന്നിയില്ലല്ലോ എന്നായിരുന്നു കൂട്ടുകാരിയുടെ പ്രതികരണമെന്ന് ഐശ്വര്യ പറയുന്നു.
അതേസമയം ഇവരുടെ പ്രണയം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല. ലോക്ഡണ്‍ സമയത്തായിരുന്നു വിവാഹം . അതിനാല്‍ തന്നെ ലളിതമായിട്ടായിരുന്നു ചടങ്ങുകളെല്ലാം നടത്തിയത്.