കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ബാല സംസാരിച്ച് തുടങ്ങിയെന്നും എന്നാല്‍ ഇപ്പോഴും ഐസിയുവില്‍ ആണെന്നും ഭാര്യ എലിസബത്ത് ആരാധകരെ അറിയിച്ചിരുന്നു.
ഇപ്പോഴിത നടന് സ്റ്റേബിളാണെന്നാണ് പറയുകയാണ് താരത്തെ ചികിത്സിച്ച ഡോക്ടര്‍.ബിലിറൂബിന്റെ അളവ് ബാലയില്‍ വളരെ കൂടുതലായിരുന്നുവെന്നാണ് താരത്തെ ചികിത്സിച്ച ഡോക്ടര്‍ കരള്‍ രോഗ വിദഗ്ധന്‍ സുധീന്ദ്രന്‍ വണ്‍ ഇന്ത്യ മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘അഡ്മിറ്റായ സമയത്ത് അവസ്ഥ കുറച്ച് ക്രിട്ടിക്കല്‍ ആയിരുന്നു. ബിലിറൂബിന്റെ അളവ് വളരെ കൂടുതല്‍ ആയിരുന്നു. രക്തം കട്ടപിടിക്കുന്നതിന് സമയം എടുത്തിരുന്നു. ലിവറിന്റെ 20-30 പെര്‍സെന്റ് ഫങ്ക്ഷന് മാത്രമെ ഉണ്ടായിരുന്നുള്ളൂ.
സിറോസിസ് ബാധിച്ച ലിവര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുകയാണ് ഏറ്റവും നല്ലത്. വര്‍ഷങ്ങളോളം ഉള്ള ഡാമേജ് ആയതുകൊണ്ട് മരുന്നിലൂടെ മാറ്റുക പ്രയാസം തന്നെയാണ്. ട്രാന്‍സ്പ്ലാന്റ് ചെയ്യുകയാണ് നല്ലത് എന്നും ഡോക്ടര്‍ പറഞ്ഞു.
എന്നാല്‍ ബാലയുടെ ബന്ധുക്കളുടെ പെര്മിഷന് ഇല്ലാതെ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ അറിയിച്ചു.ബന്ധുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിന് ആശുപത്രി അധികൃതര്‍ വിട്ടിട്ടില്ല.
ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ ബാല ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെയാണ് കഴിഞ്ഞ ദിവസം താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബാലയുടെ അസുഖ വിവരം അറിഞ്ഞ് സിനിമാ സുഹൃത്തുക്കള്‍ അടക്കം നിരവധി പേര് ബാല സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ആദ്യ ഭാര്യയും പുതിയ ഭര്‍ത്താവും ഉള്‍പ്പെടെ താരത്തിനെ കാണാന്‍ എത്തിയിരുന്നു.