ജീവിതത്തിലെ പ്രധാനപെട്ട വ്യക്തി; വൈഷ്ണവിനെക്കുറിച്ച് ദിയ കൃഷ്ണ

സിനിമയില്‍ ഇതുവരെ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ ടിക് ടോക് വീഡിയോകളിലൂടെയും മറ്റും അഭിനയത്തില്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഡാന്‍സും വ്ളോഗും ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരപുത്രി. ദിയക്ക് നിരവധി ഫോളോവേഴ്സും സബ്സ്‌ക്രൈബേഴ്സും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ അധികവും വൈഷ്ണവ് ഹരിചന്ദ്രനൊപ്പമുള്ള വീഡിയോയും പോസ്റ്റ് ചെയ്യാറുണ്ട്. ദിയയെ പോലെ സുഹൃത്തായ വൈഷ്ണവ് ഹരിചന്ദ്രനെയും പ്രേക്ഷകര്‍ക്ക് പരിചയം ഉണ്ട്. ദിയക്കൊപ്പം വീഡിയോയിലും ഡാന്‍സിലുമെല്ലാം ഒപ്പം വൈഷ്ണവും ഉണ്ടാവാറുണ്ട്.

ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസ അറിയിച്ചാണ് ദിയ എത്തിയിരിക്കുന്നത്. ഒരു പഴയകാലം ചിത്രം പങ്കുവെച്ചാണ് താരം വൈഷ്ണവിന് പിറന്നാള്‍ ആശംസ അറിയിച്ചത്. ഒരു 100 വര്‍ഷം ഒരുമിച്ച് പിറന്നാള്‍ ആഘോഷിക്കാന്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു, എന്ന് പറഞ്ഞാണ് താരം എത്തിയത്.

ഞങ്ങള്‍ ആദ്യമായി സംസാരിച്ച ദിവസമായിരുന്നു ഇത്. എനിക്ക് യഥാര്‍ത്ഥത്തില്‍ തീയതി ഓര്‍മ്മയില്ല, എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് 2016 -ല്‍ ഞാന്‍ മാര്‍ ഇവാനിയോസ് കോളേജില്‍ നിങ്ങളുടെ ക്ലാസ്സില്‍ ചേര്‍ന്ന ദിവസമായിരുന്നു അത്. അന്ന് എനിക്ക് അവന്റെ പേര് അറിയില്ല, അവനും എന്റെ പേര് അറിയില്ല. പക്ഷേ, എങ്ങനെയോ എനിക്ക് ഈ ചിത്രം ലഭിച്ചു, എന്നവന്‍ ക്യാമറയിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ പ്രധാനപെട്ട വ്യകതി.

എനിക്കറിയാം നിന്റെ ബര്‍ത്ത്‌ഡേ നാളെയാണ്. എന്നിരുന്നാലും എല്ലാവരും വിഷ് ചെയ്യുന്നതിന് മുന്‍പ് എനിക്ക് ചെയ്യണം.ഹാപ്പി ബര്‍ത്ത്‌ഡേ സച്ചു. ഒരു 100 വര്‍ഷം ഒരുമിച്ച് പിറന്നാള്‍ ആഘോഷിക്കാന്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു, ലവ് യു, എന്നായിരുന്നു ദിയ പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് വൈഷ്ണവിന് ആശംസകളുമായി എത്തിയത്.