നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായി മാറിയ നടിയാണ് ദിവ്യ ഉണ്ണി. മലയാളി പ്രേക്ഷകർ ആസ്വദിച്ചു കാണാറുള്ള പല മലയാള സിനിമയിലെയും നായിക ഹായ് അഭിനയിച്ചത് ദിവ്യ ഉണ്ണിയാണ്. താരം അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങളും വലിയ കയ്യടിയാണ് മലയാളക്കരയിൽ നേടിയത്. മാത്രമല്ല മിക്ക സിനിമകളിലൂടെയും നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിനും സാധിച്ചു.
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ദിവ്യ ഉണ്ണി അഭിനയിച്ച സിനിമകൾ മലയാളി പ്രേക്ഷകർക്കിടയിൽ ഇപ്പോഴും സജീവമാണ്. ചില ചാനൽ പരിപാടികൾ നടത്താറുള്ള അഭിമുഖങ്ങളിൽ ദിവ്യ ഉണ്ണിയെ കാണാറുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക മുൻ നിര നടന്മാരുടെ കൂടെയും അഭിനയിച്ച താരം ഇപ്പോൾ കുടുംബ ജീവിതത്തിൽ തിരക്കിലാണ്.
ഇപ്പോൾ പ്രേക്ഷകരോട് തൻറെ വിശേഷങ്ങൾ തുറന്നു പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് തൻറെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നടി വെളിപ്പെടുത്തുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെയാണ്. പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന നിരവധി നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മനസ്സിൽ മോഹമായി കിടന്നൊരു കാര്യമുണ്ട്. കമലദളം പോലെ ഒരു സിനിമ.
നൃത്തത്തിന് പ്രാധാന്യം നൽകി കൊണ്ടൊരു സിനിമ എന്റെ മോഹമായിരുന്നുവെന്ന് താരം അന്ന് പറഞ്ഞിരുന്നു. കമലദളം എഴുതിയ ലോഹി അങ്കിളിനോട് ഞാൻ എപ്പോഴും പറയും, എനിക്ക് അത് പോലെ ഒരു സിനിമ എഴുതി തരാൻ.
നോക്കട്ടെ എന്ന് അദ്ദേഹം മറുപടി തരും. പക്ഷെ അത് നടന്നില്ല. കമലദളം അത്ര കൊതിയോടെ നോക്കിക്കാണുന്ന ഒരു സിനിമയാണ്. അതിലെ ലാലേട്ടനെയും, മോനിഷയുടെയും വിനീതിന്റെയുമൊക്കെ പ്രകടനം എത്ര ബ്യൂട്ടിഫുൾ ആണ്. ഞാനും ആഗ്രഹിച്ചിരുന്നു അത് പോലെ ഒരു സിനിമയെന്നുമായിരുന്നു താരം പറഞ്ഞത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം ദിവസവും തൻറെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.