കൊച്ചിൻ ഹനീഫ എന്ന നടനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി ആളുകളാണ് ഇദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നത്. ഇപ്പോഴത്തെ ഇദ്ദേഹത്തെക്കുറിച്ച് നിർമ്മാതാവ് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ഒരു അഭിമുഖത്തിലാണ് സമദ് മങ്കട എന്ന സംവിധായകൻ ഇദ്ദേഹത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞത്.
എല്ലാവരോടും നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ഹനീഫിക്ക എന്ന് ഇദ്ദേഹം പറയുന്നു. പണത്തിന്റെ കണക്ക് പറയാതെ ബന്ധങ്ങൾക്ക് വില നൽകുന്ന മനുഷ്യനായിരുന്നു അദ്ദേഹം. ആ ഒരു ബന്ധത്തിലാണ് കിച്ചാമണി എം ബി എ എന്ന ചിത്രം താൻ സംവിധാനം ചെയ്തത്. പണത്തിന്റെ പേരിൽ ഒരു ബന്ധങ്ങളെയും മാറ്റിനിർത്താത്ത മനുഷ്യൻ.
ഈയൊരു കാരണം കൊണ്ട് തന്നെ ഒരുപാട് പേർ അദ്ദേഹത്തെ പറ്റിച്ചിട്ടുണ്ട്. പല നിർമ്മാതാക്കളും വണ്ടി ചെക്ക് കൊടുത്തു പോയ സന്ദർഭങ്ങൾ ഉണ്ട്. പക്ഷേ ഇതിൻറെ ഒന്നും പേരിൽ അദ്ദേഹം ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. കാരണം പറഞ്ഞ് ചോദിക്കുവാനും പോയിട്ടില്ല.
കരൾ സംബന്ധമായ അസുഖം ഉണ്ട് എന്ന കാര്യം അദ്ദേഹം ആരോടും പറഞ്ഞില്ല. പിന്നീട് ആശുപത്രിയിൽ ആയപ്പോഴാണ് പലരും ഇതിനെക്കുറിച്ച് അറിയുന്നത്. സാമ്പത്തികമായി അപ്പോൾ അദ്ദേഹം കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും സംവിധായകൻ പറഞ്ഞു.