കുടുംബത്തിലേക്ക് പുതിയ അഥിതി വരുന്ന സന്തോഷം പങ്കുവെച്ച് സംവിധായകന് പി ആര് അരുണ്‍. നടിയും ഭാര്യയുമായ മുത്തുമണിയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് അച്ഛനാകാന്‍ പോവുന്ന വിവരം അരുണ്‍ ആരാധകരെ അറിയിച്ചത്.
നിറവയറുമായി മുത്തുമണി നില്ക്കുന്ന ചിത്രത്തിന് താഴെ ഞങ്ങള്‍ എന്ന ക്യാപ്ഷനാണ് അരുണ്‍ കുറിച്ചത്. ഇരുവരും തങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുന്ന ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തന് താഴെ ആശംസ അറിയിച്ച് ആരാധകരും എത്തി.
നാടകത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയയാളാണ് അരുണ്‍. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തിയത്. പിന്നീട് ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തത് അരുണ്‍ ആണ്. സിനിമക്ക് പുറമെ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ അധ്യാപകന് കൂടിയാണ് അരുണ്‍.
അഭിഭാഷകയും അവതാരകയും കൂടിയാണ് മുത്തുമണി. 2006ലായിരുന്നു അരുണുമായുള്ള വിവാഹം. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി സത്യന് അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. ചിത്രത്തിലെ നടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം നിരവധി സിനിമകളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു.
https://www.facebook.com/arunpr007/posts/10159126199493210