Film News

ഒരു കാനഡ ട്രിപ്പിലാണ് ഞങ്ങള്‍ ഇഷ്ടം പറഞ്ഞത്, മോള്‍ പോയെങ്കിലും ഒരു മോനെ കിട്ടി എന്നാണ് സുബിയുടെ മരണ സമയത്ത് അമ്മ പറഞ്ഞത്; രാഹുല്‍ പറയുന്നു

41 വയസ്സില്‍ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ് നടി സുബി സുരേഷ്. സുബിയുടെ മരണശേഷമാണ് നടിയുടെ ജീവിത കഥയെല്ലാം പലരും അറിയുന്നത്. ഇതോടെ ഒരു സമയത്ത് സുബിയെ വിമര്‍ശിച്ചവര്‍ പോലും അഭിനന്ദിച്ച് എത്തി. തന്റെ ജീവിതം എന്നത് ഒറ്റയ്ക്ക് നേടിയെടുത്തതാണ് സുബി സുരേഷ്. സ്വന്തമായൊരു വീട് , സഹോദരന് വീട് ഇതെല്ലാം തന്റെ അധ്വാനത്തില്‍ നിന്നാണ് സുബി സുരേഷ് ഉണ്ടാക്കിയെടുത്തത്. ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തനിക്ക് അഭിമാനം മാത്രമാണെന്ന് സുബി വേദിയില്‍ വച്ച് പറഞ്ഞിരുന്നു.

- Advertisement -

എന്നാല്‍ ജീവിതത്തിലെ മറ്റൊരാഗ്രഹം നടക്കാനിരിക്കവെയാണ് സുബി സുരേഷ് യാത്രയായത്. തന്റെ ഭാവി വരന്‍ രാഹുലിനെ സുബി സുരേഷ് പരിചയപ്പെടുത്തിയിരുന്നു. ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാകുമെന്നും ചെറിയൊരു സൂചന ഇവര്‍ നല്‍കി.

ഇവരുടെ വിവാഹം കാണാന്‍ വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു, എന്നാല്‍ അറിഞ്ഞത് നടിയുടെ മരണ വാര്‍ത്തയാണ്. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ പ്രണയിച്ചേ വിവാഹം കഴിക്കു എന്ന് നടി പറഞ്ഞിരുന്നു. മാത്രമല്ല തനിക്ക് നേരത്തെ ചില പ്രണയങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതൊക്കെ ഒഴിവാക്കേണ്ടി വന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു താരം. സുബിയുടെ മരണത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു ഭാവി വരന്‍ രാഹുല്‍.


ഞങ്ങളൊന്നിച്ച് ഒത്തിരി പരിപാടികള്‍ ചെയ്തിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. എപ്പോഴും ഒരുമിച്ച് പോവുകയല്ലേ, അതിനിടയിലാണ് ഒന്നിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഒരു ക്യാനഡ ട്രിപ്പിലാണ് ഞങ്ങള്‍ ഇഷ്ടം പറഞ്ഞത്. സുബി അമ്മയോട് വിളിച്ച് ചോദിച്ചിരുന്നു. എന്തിനാണ് വൈകിപ്പിക്കുന്നതെന്നായിരുന്നു അമ്മ ചോദിച്ചത്. സുബി എന്നെ ഇഷ്ടപ്പെടുന്നതിനെക്കാളും കൂടുതലായി അമ്മയും എന്നെ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ അനുവദിക്കുകയാണെങ്കില്‍ ജീവിതകാലം മുഴുവനും അവരെ നോക്കണമെന്നുണ്ട്. മോള്‍ പോയെങ്കിലും ഒരു മോനെ കിട്ടി എന്നാണ് സുബിയുടെ മരണ സമയത്ത് അമ്മ പറഞ്ഞത്.

 

 

 

Anusha

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

30 mins ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

1 hour ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

2 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

3 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

3 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

4 hours ago