Film News

വിക്രം കാണുന്നതിനു മുമ്പ് അതുകൂടി ഒന്ന് കാണു; തന്റെ പുതിയ സിനിമയുടെ റിലീസിന് മുമ്പ് പ്രേക്ഷകരെ ഞെട്ടിച്ച് സംവിധായകന്‍

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമലഹാസന്‍ ചിത്രം വിക്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ഉലകനായകനൊപ്പം നിരവധി മലയാള താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രഖ്യാപന ദിവസം മുതല്‍ ശ്രദ്ധനേടിയ ഒരു ചിത്രം കൂടിയാണ് വിക്രം.

- Advertisement -

 

എന്നാല്‍  റിലീസിന് തൊട്ട് മുന്‍പ് സംവിധായകന്‍ ലോകേഷ് കനകരാജ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് തന്‍റെ മൂന്നാമത്തെ ചിത്രത്തിന്‍റെ പ്രതീക്ഷകളും, അത് ഉണ്ടായ വഴിയും വ്യക്തമാക്കി ലോകേഷ് ഒരു പോസ്റ്റ് ഇട്ടത്. തന്‍റെ ലെറ്റര്‍ പാഡിലെ ആ കത്തില്‍ കമല്‍ ഹാസനൊപ്പം ചെയ്ത ചിത്രത്തിന്‍റെ ആവേശം ലോകേഷ് പങ്കുവച്ചു. ഒപ്പം തന്നെ ഇത്രയും ആവേശം തന്‍റെ മറ്റു റിലീസുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്നു ലോകേഷ് പറയുന്നു.

from web

എന്നാല്‍ പോസ്റ്റിലെ അവസാന വരിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. വിക്രം കാണുന്നതിന് മുന്‍പ് ദയവായി ഒന്നുകൂടി തന്‍റെ ചിത്രമായ കൈതി കാണൂ എന്നാണ് സംവിധായകന്‍ പ്രേക്ഷകരോട് പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയ സമയത്ത് കൈതിയിലെ ചില ചിഹ്നങ്ങളും ചില കാര്യങ്ങളും അതില്‍ കണ്ടെത്തിയിരുന്നു പ്രേക്ഷകര്‍.

കൈതിയില്‍ അവസാനം നായകനെക്കുറിച്ച് ‘സംഭവം ഇറുക്ക്’ (ഒരു സംഭവം ഉണ്ട്) എന്ന് പറയുന്നുണ്ട്. ഇത് വലിയ വൈറലായ ഡയലോഗാണ്. ഈ സംഭവം വിക്രം ആണോ എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.  എന്തായാലും ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ വിക്രം ഷോകള്‍ ആരംഭിച്ചു കഴിഞ്ഞു.

 

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

7 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

7 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

7 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

7 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

8 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

8 hours ago