ചിലപ്പോഴൊക്കെ സിനിമകളിലോ അതല്ല പരമ്പരകളിലോ കാണുന്ന ചില സ്ഥലങ്ങൾ അല്ലെങ്കിൽ ചില വസ്തുക്കൾ ഒക്കെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുവാൻ സാധ്യതയുണ്ട്. അത്ര പെട്ടെന്നൊന്നും പ്രേക്ഷകർ ഇവ മറക്കാറില്ല ചിലപ്പോൾ. പിന്നീട് ആ സിനിമയോ അതല്ല പരമ്പരയോ അറിയപ്പെടുന്നത് ഇതിൻറെ പേരിൽ തന്നെ ആകുവാനും മതി. അതും അതിലെ കഥാപാത്രങ്ങളും എല്ലാം പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുമായിരിക്കും. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീട് ശ്രദ്ധ നേടുകയാണ്.
ഈ ചിത്രത്തിൽ കാണുന്ന വീട് ഏതാണ് എന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് മനസ്സിലായോ? അങ്ങനെ നിങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു എങ്കിൽ നിങ്ങൾക്ക് കിടിലൻ ഡിറ്റക്ടീവ് ബുദ്ധിയുണ്ട്. ഇനി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല. മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു വീട് ആയിരിക്കും ഇത് എന്ന് തീർച്ചയാണ്. മലയാളികളെ കുടുകുടി ചിരിപ്പിച്ച വീടാണ് എന്നും പറയാം.
View this post on Instagram
താം ജിറാവ് സ്പീക്കിംഗ് എന്ന ചിത്രം പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഈ ചിത്രവും ഇതിലെ കഥാപാത്രങ്ങളും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകും. ചിത്രം ഷൂട്ട് ചെയ്തത് ഈ വീട്ടിൽ വെച്ചാണ്. സിനിമയുടെ സംവിധായകരിൽ ഒരാളും നടനുമായ ലാൽ ആണ് ഇൻസ്റ്റഗ്രാമിൽ ഈ ചിത്രം പങ്കുവെച്ചത്. യൂ നോ ഈഫ് യു നോ എന്ന ക്യാപ്ഷൻ നൽകിയാണ് ഇദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്തായാലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതൊക്കെ എങ്ങനെ മറക്കുവാനാണ് എന്ന ചില പ്രേക്ഷകർ ചോദിക്കുന്നു. പ്രശസ്തമായ ഈ വീട് ആലപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരിടയ്ക്ക് ഈ വീട് പൊളിക്കുവാൻ പോകുന്നു എന്ന രീതിയിൽ വാർത്തകൾ ഉണ്ടായിരുന്നു. എന്തായാലും പ്രേക്ഷകർ ഇതു മറന്നിട്ടില്ല എന്ന് കമന്റുകളിൽ നിന്ന് വ്യക്തം.