മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആറാട്ട്. ഫെബ്രുവരി 18 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഒരു മാസ് മസാല പടം ആയിരിക്കും ചിത്രമെന്ന് ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. എ ആർ റഹ്മാൻ ചിത്രത്തിൽ ഒരു അതിഥി വേഷത്തിലും എത്തുന്നു. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞദിവസം പ്രദർശനത്തിനെത്തിയിരുന്നു. മികച്ച ആരാധകൻ പ്രതികരണമാണ് ട്രെയിലർ സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് നല്ല തുക തന്നെ അഡ്വാൻസായി ലഭിക്കണമെന്ന് ആവശ്യപ്പെടുകയാണ് സംവിധായകൻ. വളരെ വലിയ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രമാണ് ഇത്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ ഒന്നര വർഷമായിട്ടും റിലീസ് ചെയ്യാതെ തിയേറ്ററുകളിൽ മാത്രം എത്തിക്കാൻ ക്ഷമയോടെ കാത്തിരുന്ന വ്യക്തിയാണ് താൻ.
ഓ ടി ടി എന്ന സാധ്യത ഒരിക്കൽ പോലും പരിഗണിച്ചില്ല. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചു കൊണ്ടാണ് ഈ വലിയ ചിത്രം നിർമ്മിച്ച് സംവിധാനം ചെയ്തത്. ഇങ്ങനെ ചിത്രം തിയേറ്ററിലെത്തിക്കുന്നു തന്നോടൊപ്പം താങ്ങും തണലുമായി ഫിയോക് നിലകൊള്ളണം. നല്ലൊരു തുക തീയേറ്ററുകളിൽ നിന്നും അഡ്വാൻസായി തന്ന് സഹായിക്കണം. ബി ഉണ്ണികൃഷ്ണൻ അഭ്യർത്ഥിക്കുന്നു. ദിവസവും ചിത്രം 4 ഷോകൾ വെച്ച് 2 അംഗങ്ങൾക്ക് കൊടുക്കണം എന്നും ഇദ്ദേഹം അഭ്യർത്ഥിച്ചു.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണ ആണ്. നിരവധി താരങ്ങൾ ചിത്രത്തിൽ എത്തുന്നുണ്ട്. ആരാധകർ ഏറെ ആകാംഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കുറച്ചു കാലത്തിനു ശേഷമാണ് മോഹൻലാൽ നായകനായ ഒരു മാസ് ചിത്രം ഇറങ്ങുന്നത്.