ബോളിവുഡിലെ പ്രശസ്ത സംവിധായകനാണ് അനുരാഗ് കശ്യപ്പ്. ഒരു സംവിധായകൻ എന്നതിലുപരി ഒരു തിരക്കഥാകൃത്ത് കൂടിയാണ് ഇദ്ദേഹം. സാമൂഹ്യ വാദ്യങ്ങളിൽ അനുരാഗ് വളരെ സജീവമാണ്. തൻറെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ഇടയ്ക്കൊക്കെ ഇതിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.
പലപ്പോഴും പല നിലപാടുകളും തുറന്നുപറയുന്നതിന്റെ പേരിൽ താരം വിവാദങ്ങളിൽ ചെന്ന് ചാടാറുണ്ട്. എങ്കിലും അനുരാഗ് ഇതൊന്നും വലിയ കാര്യമാക്കാറില്ല. തന്നെ അഭിപ്രായങ്ങൾ അദ്ദേഹം തുറന്നു പറയാറുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച പുതിയ ചിത്രം ശ്രദ്ധ നേടുകയാണ്. വെറുതെ ഒരു ചിത്രം അല്ല താരം പങ്കുവെച്ചിരിക്കുന്നത്.
തൻറെ മുൻ ഭാര്യമാരായ ആരതി ബജാജ്, കൽക്കി കൊച്ലിൻ എന്നിവർക്കൊപ്പം ഉള്ള ചിത്രമാണ് ഇത്. താരം സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദോബാര. ഈ സിനിമയുടെ പ്രത്യേക പ്രദർശനം കഴിഞ്ഞ ദിവസം നടന്നിരുന്നു. മാധ്യമപ്രവർത്തകർക്ക് വേണ്ടി താരം ഒരു പ്രത്യേക ശോ തന്നെ ഒരുക്കി. ഇതിൽ പങ്കെടുക്കുവാനാണ് അനുരാഗിന്റെ മുൻ ഭാര്യമാർ എത്തിയത്.
തൻറെ രണ്ട് നെടും തൂണുകൾ എന്നാണ് ഈ ചിത്രത്തിന് താരം നൽകിയ തലക്കെട്ട്. വിവാഹബന്ധം ഏർപ്പെടുത്തിയ ശേഷവും ഇരുവരുമായുള്ള സൗഹൃദം താരം സൂക്ഷിക്കുന്നുണ്ട് എന്ന് വ്യക്തം. നിരവധി കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. നിരവധി ലൈക്കുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.