സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ ചിത്രമാണ് കിച്ചാമണി എംബിബിഎസ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ അടുത്ത സിനിമയുടെ കഥ പറയാൻ പോയ അനുഭവം വിവരിക്കുകയാണ് സംവിധായകൻ. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു സംസാരിച്ചത്.
ചിത്രം അദ്ദേഹം ചെയ്യുമോ എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നില്ല എന്ന് ഇദ്ദേഹം പറയുന്നു. ഹനീഫിക്കയും താനും ഒക്കെ ചേർന്നാണ് സുരേഷേട്ടനെ കാണാൻ പോയത്. ഹനീഫിക്കയാണ് തനിക്ക് സുരേഷ് ഗോപിയേ പരിചയപ്പെടുത്തി തന്നത്. അതിനുമുമ്പ് താൻ ആനചന്തം, മധുചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടായിരുന്നു. തനിക്ക് സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട് എന്നും കയ്യിൽ ഒരു കഥയുണ്ട് എന്നും ഹനീഫിക്ക പറഞ്ഞു.
കഥ കേൾക്കുന്നതിനിടയിൽ നോമ്പുണ്ടോ എന്ന് സുരേഷ് ഗോപി തന്നോട് ചോദിച്ചു. റംസാൻ നോമ്പിൻറെ സമയമായിരുന്നു അപ്പോൾ. ഉണ്ട് എന്ന് താൻ മറുപടിയും പറഞ്ഞു. ഇതിനിടെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റുപോയി. ആരെയോ ഫോൺ ചെയ്യാനായിരുന്നു പോയത്.
കഥ പറഞ്ഞ് തീരാൻ ആയപ്പോൾ ബാങ്ക് വിളിക്കുന്ന സമയവുമായി. അപ്പോഴേക്കും നോമ്പ് തുറക്കൽ പലഹാരങ്ങൾ എത്തിയിരുന്നു. അത് അറേഞ്ച് ചെയ്യുവാൻ വേണ്ടിയാണ് അദ്ദേഹം പോയത്. കഥ ഇഷ്ടപ്പെട്ടു എന്നായപ്പോൾ പിന്നീട് മറ്റ് താരങ്ങൾ ആരൊക്കെയാണ് എന്നുള്ള ചർച്ചയിൽ എത്തി. തുടക്കക്കാരൻ എന്ന നിലയിൽ വലിയ പ്രചോദനവും പിന്തുണയുമാണ് അദ്ദേഹം തനിക്ക് നൽകിയത് എന്ന് സംവിധായകൻ പറയുന്നു.