Film News

മുൻ ഭർതൃസഹോദരി ഡിമ്പിളിനോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ എന്ന് ആരാധകൻ, അമൃത നൽകിയ മറുപടി ഇങ്ങനെ

ചന്ദന മഴ എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായി മാറിയ താരമാണ് മേഘ്ന. മേഘ്ന വിൻസെൻറ് എന്നാണ് താരത്തിൻ്റെ യഥാർത്ഥ പേര് എങ്കിലും അമൃത എന്നാണ് പൊതുവേ താരം അറിയപ്പെടുന്നത്. ചന്ദന മഴയിൽ താരം ചെയ്ത കഥാപാത്രമാണ് അമൃത. ഇന്നും പ്രേക്ഷകർ ഈ കഥാപാത്രത്തെ മറന്നിട്ടില്ല. ഇപ്പോഴും പലരും തന്നെ അമൃതയായി കാണുന്നതെന്ന് മേഘ്ന പറഞ്ഞു.

- Advertisement -

കുറച്ചു കാലം അഭിനയത്തിൽ നിന്ന് താരം മാറി നിന്നിരുന്നു. വിവാഹത്തിനു ശേഷം ആയിരുന്നു അത്. പ്രശസ്ത നടി ആയ ദിമ്പിളിൻ്റെ സഹോദരൻ ഡോണിനെയാണ് താരം വിവാഹം ചെയ്തത് . എങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നീണ്ടു നിന്നില്ല. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുന്നു. മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ഇപ്പോൾ തൻ്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. മേഘ്‌നയുടെ വാക്കുകളിലൂടെ. ആദ്യമൊക്കെ ഒരു പൊട്ടത്തി ആയിരുന്നു ഞാൻ. ആരെന്തു പറഞ്ഞാലും വിശ്വസിക്കും. വൈകാരികമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിൽ പെട്ടെന്ന് വീണു പോകും. അരുവിക്കരയിലെ പ്രസംഗം ഒക്കെ അങ്ങനെ പറ്റിയ അബദ്ധമാണ്. അത് തിരിച്ചറിയാൻ കുറച്ചു വൈകി. പക്ഷേ തെറ്റുകളും അബദ്ധങ്ങളും ഒക്കെ മനസ്സിലാക്കി അത് തിരുത്തി മുന്നോട്ടു പോകാൻ തുടങ്ങിയപ്പോഴാണ് ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്. മേഘ്ന പറയുന്നു.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് അമൃത. വ്യക്തിപരമായി എന്നോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം. ആരെയും ഉപദ്രവിക്കാനോ അല്ലെങ്കിൽ അസൂയപ്പെടാനോ ഒന്നും അമൃതയ്ക്ക് സാധിക്കില്ല. എല്ലാവരെയും ശ്രദ്ധിച്ച് നന്നായി കൊണ്ടു പോകാൻ ശ്രമിക്കുന്ന ഒരു വ്യക്തി. പലരും ഇപ്പോഴും അമൃത ആയി തന്നെയാണ് എന്നെ കാണുന്നത്. ഒരിക്കൽ ഒരു സ്ഥലത്ത് പോയപ്പോൾ ഒരു അമ്മൂമ്മ പലനിറത്തിലുള്ള മുട്ടായി ഒക്കെ കൊണ്ട് തന്നു. മോൾക്ക് തരാൻ എൻറെ കയ്യിൽ ഇതേ ഉള്ളൂ എന്ന് സങ്കടം പറഞ്ഞു. ഇതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം എന്ന് ഞാൻ അമ്മൂമയോട് പറഞ്ഞു. അപ്പോൾ അമ്മൂമ്മയുടെ മുഖത്തെ ആ ചിരി അത് എനിക്ക് മറക്കാൻ കഴിയില്ല. താരം പറഞ്ഞു. അതിനിടയിൽ ഡിംപിളിന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ എന്ന് ആരാധകർ ചോദിച്ചു. അതെന്തിനാണ് ഡിംപിളിന്നോട് ദേഷ്യം തോന്നുന്നത് എന്നും ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ് എന്നുമാണ് താരം പറഞ്ഞത്.

Athul

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

40 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

52 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

4 hours ago