മലയാളം ബിഗ് ബോസ് സീസണ് ഫോറില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് ദില്ഷാ പ്രസന്നന് എന്ന താരത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. നേരത്തെ ഡി ഫോര്‍ ഡാന്‍സിന്റെ വേദിയിലും ദില്‍ഷ എത്തിയിരുന്നു. ഇത്തവണത്തെ മലയാളം ബിഗ് ബോസിന്റെ വിന്നര്‍ സ്ഥാനത്ത് എത്തിയത് ദില്‍ഷയാണ്. ആദ്യമായിട്ടാണ് ഒരു വനിത മലയാളം ബിഗ് ബോസിന്റെ വിന്നര്‍ ആവുന്നത്.
എന്നാല്‍ ഷോയില്‍ നിന്ന് പുറത്തിറങ്ങിയശേഷം ധാരാളം വിമര്‍ശനം ദില്‍ഷക്ക് നേരെ ഉയര്‍ന്നു. ഇതിനിടെ സഹികെട്ട് ഒരു ദിവസം ഒരു വീഡിയോയില്‍ എത്തി പ്രതികരിക്കുകയും ചെയ്തിരുന്നു ദില്‍ഷ. എന്നാല്‍ ഇതിനു പിന്നാലെ വരുന്ന ട്രോളുകളുടെയും വിമര്‍ശനങ്ങളുടെയും എണ്ണം കൂടി.
കഴിഞ്ഞ ദിവസം ദില്‍ഷ പങ്കുവച്ച ഒരു സ്റ്റോറിയുടെ സ്ക്രീന്‍ഷോട്ടാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ഇത് കണ്ട് ദില്‍ഷ ഇനി സീരിയലില്‍ അഭിനയിക്കാന്‍ പോവുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
കുടുംബവിളക്കിലെ വേദികയായി എത്തുന്ന ശരണ്യക്കൊപ്പമുള്ള ചിത്രമാണ് താരം സ്റ്റോറിയില്‍ ഇട്ടിരിക്കുന്നത്. ചെന്നൈയിലേക്ക് പറക്കുന്നു എന്നും കുറിച്ചിരിക്കുന്നു. ഇതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ദില്‍ഷ സീരയലില്‍ അഭിനയിക്കാനൊരുങ്ങുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവിളക്കില്‍ ദില്‍ഷയും എത്തുമോ എന്നും ആരാധകര്‍ ചോദിക്കുന്നു.